»   » ദുല്‍ഖര്‍ ഞങ്ങളുടെ അടുത്തേക്കേ വന്നില്ല, ഷോട്ട് കഴിഞ്ഞാല്‍ കാരവാനില്‍ പോയിരിയ്ക്കും; മുകേഷ് പറയുന്നു

ദുല്‍ഖര്‍ ഞങ്ങളുടെ അടുത്തേക്കേ വന്നില്ല, ഷോട്ട് കഴിഞ്ഞാല്‍ കാരവാനില്‍ പോയിരിയ്ക്കും; മുകേഷ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ലോകത്തേക്ക് വന്ന് നാല് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോഴാണ് മുതിര്‍ന്നവരുടെ ഒരു ടീമിനൊപ്പം പ്രവൃത്തിക്കാനുള്ള അവസരം കിട്ടിയത്.

അച്ഛന്മാരെ അപേക്ഷിച്ച് മക്കളെല്ലാം മര്യാദക്കാരും ഡീസന്റുമാണ്; താരപുത്രന്മാരെ കുറിച്ച് മുകേഷ്


സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ മുകേഷ്, ഇന്നസെന്റ് തുടങ്ങിയവര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സെറ്റിലെ ദുല്‍ഖറിന്റെ പെരുമാറ്റത്തെ കുറിച്ച് മുകേഷ് പറയുന്നു


പണ്ടേ അറിയാം

ദുല്‍ഖറിനെ എനിക്ക് പണ്ടേ അറിയാം. ചെന്നൈയില്‍ തന്റെ മകനും ദുല്‍ഖറും ഒരേ സ്‌ക്കൂളിലാണ് പഠിച്ചത്. മമ്മൂക്കയുടെ മകനാണ്. ആ ഫാമിലിയുമായി വളരെ അടുപ്പമുണ്ട്.


അടുത്തേക്കേ വന്നില്ല

മമ്മൂക്കയുമായുള്ള ഞങ്ങളുടെ ബന്ധം കൊണ്ടാകാം, പടത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി ആദ്യത്തെ രണ്ട് മൂന്നുദിവസം ദുല്‍ഖര്‍ നമ്മുടെ അടുത്തേക്ക് വന്നില്ല. ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഇന്നസെന്റ് ചേട്ടനും ഞാനും ഒരുമിച്ചിരിക്കുന്ന ഭാഗത്തേക്ക് ദുല്‍ഖര്‍ വരില്ല. ഷോട്ട് കഴിഞ്ഞാലുടനെ കാരവനിലേക്കുപോകും.


ഇപ്പോള്‍ കൂടെക്കൂടും

തൃശ്ശൂരാണ് ഷൂട്ടിങ് നടക്കുന്നത്. ഇവിടെ അടുത്തുതന്നെ മമ്മൂക്കയുടെ പടത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നുണ്ട്. ദുല്‍ഖര്‍ അവിടെ ചെന്നപ്പോള്‍ ഇവിടുത്തെ കാര്യങ്ങളൊക്കെ മമ്മൂക്ക ചോദിച്ചറിഞ്ഞെന്ന് തോന്നുന്നു. ഇപ്പോള്‍ ആള് നമ്മുടെ കൂടെക്കൂടും. തമാശകള്‍ കേട്ട് ചിരിക്കും.


മമ്മൂക്കയെ പോലെ

മമ്മൂക്കയെ പോലെതന്നെയാണ് ദുല്‍ഖറും. ചെറിയ തമാശകള്‍ കേട്ടാലും അതിലെ നര്‍മ്മം ആസ്വദിച്ച് ഉറക്കെ ചിരിക്കും. നല്ല ക്വാളിറ്റിയുള്ള ഏറ്റവും പ്രൊമസിംഗായിട്ടുള്ള ആക്ടറാണ് ദുല്‍ഖര്‍. അവന് അവന്റേതായ ചാമിംഗുണ്ട്.- മുകേഷ് പറഞ്ഞു.

ദുല്‍ഖറിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Mukesh telling about the working experiences with Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam