മുകേഷിന് പകരം ആര്?

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പുതുമുഖമായ മാത്യൂസ് തന്നെയാവുമെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍ സംവിധായകന്‍ ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
പുതിയ സിനിമയില്‍ നാടകത്തിനോട് ആഭിമുഖ്യമുള്ള രണ്ട് ചെറുപ്പക്കാരെ ഇന്നസെന്റ് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. മുകേഷിന്റേയും സായ്കുമാറിന്റെയും കഥാപാത്രങ്ങള്‍ വിദേശത്താണ്. ചിത്രത്തില്‍ സായ്കുമാര്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാവും എത്തുകയെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.
മുകേഷ് മൂന്നാം ഭാഗത്തിലുണ്ടാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത് നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുകേഷിന് പകരക്കാരനെ കണ്ടെത്തുന്നത് അത്രയെളുപ്പമല്ല എന്ന് സിബിയും ജോബിയും പറയുന്നു. ഈ വിഷയത്തില്‍ മുകേഷുമായി ഇനിയും ചര്‍ച്ച നടത്തുമെന്നറിയിച്ച നിര്‍മ്മാതാക്കള്‍ നടനെ അനുനയിപ്പിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.
എന്തായാലും മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്. റാംജി റാവുവും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും തിരിച്ചുവരുന്നത് സ്വപ്‌നം കണ്ടിരിക്കുന്ന അവരെ മൂന്നാം ഭാഗം നിരാശപ്പെടുത്താതിരിക്കട്ടേ
ആദ്യ പേജില്‍
റാംജിറാവു മൂന്നാം ഭാഗം; മുകേഷ് ഉടക്കുന്നു


Click it and Unblock the Notifications











