»   » ഓണ്‍സ്‌ക്രീനില്‍ പ്രണവിന്റെ അച്ഛനായി എത്തുന്ന നടന്‍, ദുല്‍ഖറിനും അച്ഛന്‍ !!

ഓണ്‍സ്‌ക്രീനില്‍ പ്രണവിന്റെ അച്ഛനായി എത്തുന്ന നടന്‍, ദുല്‍ഖറിനും അച്ഛന്‍ !!

By: Rohini
Subscribe to Filmibeat Malayalam

മഹാ നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നു. എല്ലാവരും ഇങ്ങനെയൊക്കെ പറയുമ്പോള്‍ തനിക്കും ചെറുതായി ടെന്‍ഷന്‍ തോന്നുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മക്കളുടെ ആഗ്രഹങ്ങള്‍ക്ക് യാതൊരു തടസ്സവും പറയാത്ത, അവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ വിട്ട അച്ഛനാണ് മോഹന്‍ലാല്‍.

പ്രണവിന് പ്രണയമില്ല, അതാണ് പ്രണവിനും ഇഷ്ടം.. ആദിയിലെ ആ സസ്‌പെന്‍സ് പുറത്ത്

ആ മോഹന്‍ലാലിന്റെ മകന്‍ ഓണ്‍സ്‌ക്രീനിലെത്തുമ്പോള്‍ ആരാണോ മോഹന്‍ലാലിന് പകരം പ്രണവിന്റെ അച്ഛനായി എത്തുക എന്നറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. പുറത്ത് വരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മുകേഷ് ആയിരിയ്ക്കും ആ അച്ഛന്‍. ആദി എന്ന ചിത്രത്തില്‍ പ്രണവിന്റെ അച്ഛനായി അഭിനയിക്കുന്നത് മുകേഷ് ആണെന്ന് വാര്‍ത്തകള്‍.

pranav

ആദിയുടെ പൂജ ചടങ്ങില്‍ മുകേഷും പങ്കെടുത്തിരുന്നു. മലയാള സിനിമയില്‍ മറ്റൊരു സൂപ്പര്‍ താരമായി പ്രണവ് വരും എന്നും അപ്പോള്‍ ആരും പ്രണവിനെ ലാലുമായി താരതമ്യം ചെയ്യില്ല എന്നും മുകേഷ് പറഞ്ഞിരുന്നു. മോഹന്‍ലാലിനെ പോലെ തോള് ചരിഞ്ഞില്ല എന്നൊന്നംു ആരും പറയില്ല. പ്രണവ് മലയാള സിനിമയില്‍ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തും എന്നാണ് മുകേഷഅ പറഞ്ഞത്.

ഇതോടെ മലയാളത്തിലെ ഒട്ടുമിക്ക താരപുത്രന്മാര്‍ക്കൊപ്പവും മുകേഷ് അഭിനയിച്ചു കഴിയും. നേരത്തെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായും മുകേഷ് എത്തിയിരുന്നു. മുകേഷ് - ദുല്‍ഖര്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് വളരെ മികച്ച അഭിപ്രായം ലഭിയ്ക്കുകയും ചെയ്തിരുന്നു.

English summary
Mukesh will play the role of Pranav's father in Aadhi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam