»   » നിവിന്‍ പോളി ചിത്രത്തിലെ മുകേഷിന്റെ പിന്മാറ്റത്തിന് പിന്നില്‍??? പകരക്കാരനോ 'കട്ട ദിലീപ് ഫാൻ?

നിവിന്‍ പോളി ചിത്രത്തിലെ മുകേഷിന്റെ പിന്മാറ്റത്തിന് പിന്നില്‍??? പകരക്കാരനോ 'കട്ട ദിലീപ് ഫാൻ?

Posted By: Karthi
Subscribe to Filmibeat Malayalam

ദിലീപിന്റെ അറസ്റ്റോടെ മലയാള സിനിമയില്‍ രണ്ട് ചേരികള്‍ രൂപപ്പെടുന്ന സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ എല്ലാ സിനിമ സംഘടനകളില്‍ നിന്നും താരത്തെ പുറത്താക്കുകയും സംഘടനകളുടെ പിന്തുണ ആക്രമണത്തിന് ഇരയായ നടിക്കാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് പിന്നാലെ ദിലീപിനെ അനുകൂലിച്ചും പിന്തുണച്ചും നിരവധി താരങ്ങളും സിനിമ പ്രവര്‍ത്തകരും രംഗത്തെത്തുകയുണ്ടായി. 

ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ കൊല്ലം എംഎല്‍യും നടനുമായ മുകേഷും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച നിവിന്‍ പോളി ശ്യാമപ്രസാദ് ചിത്രത്തില്‍ നിന്നും മുകേഷ് പിന്മാറുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ മുകേഷിന്റേയും മൊഴിയെടുക്കുമെന്ന് പറയപ്പെടുന്ന സാഹചര്യത്തിലെ മുകേഷിന്റെ പിന്മാറ്റം പലതരത്തിലാണ് വായിക്കപ്പെടുന്നത്.

ഹേയ് ജൂഡ്

നിവിന്‍ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് ജൂഡ്. തൃഷ ആദ്യമായി മലയാളത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ മുകേഷും കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും മുകേഷ് പിന്മാറിയതായാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ഗോവയില്‍ ആരംഭിച്ചിരുന്നു.

ഡേറ്റ് പ്രശ്‌നം

ഡേറ്റ് പ്രശ്‌നം മൂലമാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതിന് കാരണമായി പറയുന്നത്. ചിത്രീകരണത്തിനിടെ അഞ്ച് ദിവസത്തെ അവധിയെടുത്ത് നിവിന്‍ പോളി അമേരിക്ക് പോകുന്നത് ഡേറ്റ് ക്ലാഷിന് കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാദത്തില്‍ കുടുങ്ങിയ മുകേഷ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി നടപടി സ്വീകരിക്കുകയും മാധ്യമങ്ങളെ അധിക്ഷേപിക്കുകയും ചെയ്ത് വിവാദത്തിലായിരിക്കുകയാണ് മുകേഷ്. കേസ് സംബന്ധമായി മുകേഷിനെ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പകരമെത്തുന്നതോ?

ഹേയ് ജൂഡില്‍ മുകേഷിന് പകരക്കാരനായി സിദ്ധിഖ് എത്തുമെന്നാണ് വിവരം. ദിലീപ് അറസ്റ്റിലായതിന് ശേഷവും ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് സിദ്ധിഖ്. തിരക്കിട്ട് അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിനേയും സിദ്ധിഖ് വിമര്‍ശിച്ചിരുന്നു.

ദിലീപ് അല്ല കാരണം

ദിലീപ് വിഷയത്തില്‍ പ്രേക്ഷകരുടെ വിമര്‍ശനത്തിന് കാരണമായതല്ല മുകേഷിന്റെ പിന്മാറ്റത്തിന് കാരണമായതെന്നാണ് പകരക്കാരനായി സിദ്ധിഖ് എത്തുന്നതിലൂടെ സൂചിപ്പിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെയും സിദ്ധിഖ് ശക്തമായി രംഗത്ത് വന്നിരുന്നു.

English summary
Mukesh withdrawn from Nivin Pauly movie Hey Jude, Directed by Shyamaprasad. Siddique will replace the character in that movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam