twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നരഹത്യയുടെ കഥപറയുന്ന മുഖം മൂടികള്‍

    By Ravi Nath
    |

    Mukham Mootikal
    അല്‍യാസ്മിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.ശിവരാമന്‍, രഘു കീഴരിക്കര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന മുഖംമൂടികള്‍ പി.കെ.രാധാകൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. വയോധികനായ കഥകളിയാചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നു.

    കലയ്ക്ക് വേണ്ടി ജീവിതം വഴിമുട്ടിയ തറവാട്ടിലെ ഇന്നത്തെ ഏക ആശ്രയം മീനാക്ഷിയാണ്. മീനാക്ഷിക്ക് കൂട്ട് അവളുടെ സംഗീതവും അറിയപ്പെടുന്ന കഥകളിയാചാര്യന്‍ ഗുരുവിന് കലാരംഗത്തേക്കുവരുമ്പോള്‍ തറവാടിന്റെ സാമ്പത്തികഭദ്രത കൂട്ടിനുണ്ടായിരുന്നു.

    അത് പഴയകാലം ഇന്ന് അവിവാഹിതനായ ഗുരു പ്രായാധിക്യത്തിലുള്ള പ്രയാസങ്ങളുമായ് ഒതുങ്ങികഴിയുന്നു. നാടകനടനായ
    അനുജന്‍ ജീവിതസഖിയെ തിരഞ്ഞെടുത്തതും അരങ്ങത്തുനിന്ന് ഇവരുടെ മകളാണ് മീനാക്ഷി, പാര്‍ട്ടിപ്രവര്‍ത്തകനായ അനിയന്‍ അവന്റേതായ വഴികളിലാണ്.

    വീട് മീനാക്ഷിയുടെ വരുമാനം കൊണ്ട് നിലനില്‍ക്കേണ്ടുന്ന അവസ്ഥയില്‍ ആത്മസംഘര്‍ഷങ്ങളില്‍ കഴിയുന്ന അവള്‍ക്ക് സ്വപ്നങ്ങള്‍ പോലും അന്യം.പൊതുപ്രവര്‍ത്തകനും പ്രാസംഗികനുമായ സദാശിവനായിരുന്നു അവള്‍ക്ക് ഒരു ആശ്വാസം, ഗൗരവപ്രകൃതമാണെങ്കിലും മൃദുലഹൃദയനായ സദാശിവനില്‍ അവള്‍ പ്രതീക്ഷയര്‍പ്പിച്ചു.

    എന്നാല്‍ അപ്രതീക്ഷിതമായ ഒരു സ്‌ഫോടനമായിരുന്ന അവള്‍ക്കു നേരിടേണ്ടിവന്നത്.മുഖംമൂടിയിട്ട അക്രമികള്‍ അവള്‍ക്ക്
    മുമ്പിലിട്ട് അയാളെ വെട്ടികൊലപ്പെടുത്തുന്നു. അന്വേഷണങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട മീനാക്ഷി ഘാതകരുടെ മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നത് കാത്തിരിക്കുകയാണ്.

    ഇര്‍ഷാദ,് ചേമഞ്ചേരി നാരായണന്‍ നായര്‍, മാമുക്കോയ, പ്രകാശ് പയ്യാനക്കല്‍, വിജയന്‍ വി നായര്‍, മോഹന, കോഴിക്കോട് ശാരദ, കണ്ണൂര്‍ ശ്രീലത എന്നിവരാണ് താരങ്ങള്‍.ഗാനരചന സജീന്ദ്രന്‍ സംഗീതം പ്രേംകുമാര്‍ വടകര, ഛായാഗ്രഹണം എം.കെ.വസന്തകുമാര്‍. മുഖം മൂടികള്‍ ചിത്രീകരണം പൂര്‍ത്തിയായി.

    English summary
    In our present day society everyone holds a mask,not only to cover their face,but their heart itself.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X