മുഖശ്രീ വിഷന്റെ പുതിയ ചിത്രത്തില്‍ മുരളി
മുഖശ്രീ വിഷന്റെ പുതിയ ചിത്രത്തില്‍ മുരളി
സപ്തംബര്‍ 04, 2000
മുഖശ്രീ വിഷന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ മുരളി നായകനാകുന്നു. വി. സുധീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം സപ്തംബറില്‍ തുടങ്ങും.
മുരളിക്കു പുറമെ വിനീത് കുമാര്‍, കൃഷ്ണ, നരേന്ദ്രപ്രസാദ്, കലാഭവന്‍ മണി, മാള, എം.എസ് തൃപ്പൂണിത്തറ, മച്ചാന്‍ വര്‍ഗ്ഗീസ്, രമേഷ് കുറുമശേരി, കാവേരി, മയൂരി, ലെന, സംഗീതാ മോഹന്‍, സുകുമാരി, ബിന്ദുപണിക്കര്‍, ഊര്‍മ്മിള ഉണ്ണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ശത്രുഘ്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. കൈതപ്രം ഗാനങ്ങളെഴുതി ഈണം പകരുന്നു. യേശുദാസ്, എം.ജി. ശ്രീകുമാര്‍, ചിത്ര, ശങ്കരന്‍ നമ്പൂതിരി എന്നിവരാണ് ഗായകര്‍.
രാമചന്ദ്രബാബു ഛായാഗ്രഹണവും കെ. ശങ്കുണ്ണി എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം മക്കട ദേവദാസിന്റേതാണ്.


Click it and Unblock the Notifications