മുകേഷിന്റെ ശക്തിമാനെതിരെ പരാതിയുമായി ഒറിജിനല്‍ ശക്തിമാന്‍

By Midhun Raj

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രം കൂടിയാണിത്. നടന്‍ മുകേഷും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രം നേരത്തെ വൈറലായിരുന്നു. ശക്തിമാനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചെത്തിയ മുകേഷിന്റെ ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നത്.

shakthiman

ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഒറിജിനല്‍ ശക്തിമാന്‍. ധമാക്ക സിനിമയില്‍ ഒമര്‍ ലുലു തനിക്ക് കോപ്പി റൈറ്റുളള ശക്തിമാന്‍ കഥാപാത്രത്തെ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നും ആണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന് അയച്ച പരാതിയില്‍ നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന പറയുന്നത്.

പ്രസിഡന്റ് രണ്‍ജി പണിക്കര്‍ക്കാണ് നടന്‍ പരാതി നല്‍കിയിരിക്കുന്നത്. ശക്തിമാന്‍ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോ്പ്പി റൈറ്റുളളതാണെന്നും അനുമതിയില്ലാതെയാണ് ഈ കഥാപാത്രത്തെ സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് മുകേഷ് ഖന്ന പരാതിയില്‍ പറയുന്നത്.

അതേസമയം ഇക്കാര്യത്തില്‍ വിശദീകരണവുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരുന്നു. സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുളള കോമഡി കഥാപാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന വിവരം മുകേഷ് ഖന്നയെ ധരിപ്പിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ കോപ്പി റൈറ്റിനെ മാനിച്ച് ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കുമെന്നും ഒമര്‍ ലുലു അറിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X