എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ....കാത്തിരുന്ന ആ പാട്ടെത്തി....
മലരേ നിന്നെ കാണാതിരുന്നാല്‍.... മലരിനെ കണ്ട് മടുത്തുവോ.... പുതിയ തരംഗവും റെക്കോഡും സൃഷ്ടിക്കാന്‍ മൊയ്തീനും കാഞ്ചന മാലയും എത്തി. കാവ്യാത്മകമായ പ്രണയ ചിത്രത്തിന്റെ ആത്മാവാണ് ഇതിലെ ഓരോ പാട്ടും.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ രണ്ടാമത്തെ പാട്ടും റിലീസ് ചെയ്തു. എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് മൊയ്തീന്‍-കാഞ്ചന മാല പ്രണയത്തിലെ ചില ഒഴിച്ചുകൂടാനാകാത്ത രംഗങ്ങള്‍ കാണിക്കുന്നുണ്ട്.

മുഹമ്മദ് മഖ്ബൂല്‍ മന്‍സൂറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഇവരുവരും ചേര്‍ന്ന് തന്നെയാണ് ഗാനം ആലപിച്ചിരിയ്ക്കുന്നതും. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ഈ പാട്ട് എഡിറ്റ് ചെയ്തിരിയ്ക്കുന്നത്.
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ലഭിയ്ക്കുന്നത്. പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ സയ് കുമാര്‍, ലെന, ടോവിനോ തോമസ് തുടങ്ങിയവരും അഭിനയിച്ചിരിയ്ക്കുന്നു.


Click it and Unblock the Notifications











