മുക്തയുടെ ഗ്ലാമര്‍ ഇനി കന്നഡയില്‍
താമരഭരണി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടിയ മുക്ത താന്‍ നയന്‍താരയുടെ വഴിയേയാണെന്ന് ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. മുക്ത കന്നഡയിലെത്തുമ്പോഴും പ്രേക്ഷകരെ നിരാശപ്പെടുത്താനിടയില്ല.
രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മുക്ത കന്നഡയിലെത്തുന്നത്. ജയസൂര്യ നായകനായ രാജസേനന്റെ മലയാള ചിത്രം ഇമ്മിണി നല്ലൊരാളിന്റെ റീമേക്കിലാണ് മുക്ത അഭിനയിക്കുന്നത്. മലയാളത്തില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രമായി കന്നഡ ചിത്രത്തില്‍ വേഷമിടുന്നത് സിദ്ധാര്‍ഥാണ്.
ഇമ്മിണി നല്ലൊരാളില്‍ നായികയായ നവ്യാ നായരുടെ കഥാപാത്രമാണ് കന്നഡത്തില്‍ മുക്തക്ക്. ഒരു സിനിമാ നടിയുടെ വേഷമാണ് ഇമ്മിണി നല്ലൊരാളില്‍ നവ്യ അവതരിപ്പിച്ചിരുന്നത്. ഈ നടിയെ മനസില്‍ മോഹിക്കുന്ന യുവാവിന്റെ വേഷമാണ് സിദ്ധാര്‍ത്ഥിന്.
രാജസേനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അന്യഭാഷാ ചിത്രമാണിത്. ഇമ്മിണി നല്ലൊരാള്‍ കന്നഡയില്‍ വിജയിച്ചില്ലെങ്കിലും കന്നഡ പ്രേക്ഷകര്‍ ഈ ചിത്രം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് രാജസേനന്‍.


Click it and Unblock the Notifications