»   » ഈ വായാടിയുടെ വീട്ടില്‍ മുക്തയ്ക്ക് സുഖമാണോ?

ഈ വായാടിയുടെ വീട്ടില്‍ മുക്തയ്ക്ക് സുഖമാണോ?

Posted By:
Subscribe to Filmibeat Malayalam

റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും മുക്താ ജോര്‍ജ്ജിന്റെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമാകാന്‍ പോകുന്നു. ആഗസ്റ്റ് 30ന് എറണാകുളം ഇടപ്പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹമെല്ലാം ഭംഗിയായി കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്കറിയേണ്ടത് റിമി ടോമിയുടെ വീട്ടില്‍ മുക്തയ്ക്ക് സുഖമാണോ എന്നാണ്.

ഈ ഒരു ചോദ്യത്തിന് മുക്തയുടെ മറുപടി ഇങ്ങനയാണ്. എനിക്ക് നല്ലൊരു അമ്മായി അമ്മയെയാണ് കിട്ടിയിരിക്കുന്നത്. റീമയെ പോലെ തന്നെയാണ് അമ്മായി അമ്മ റാണിയും. ടെന്‍ഷന്‍ ഒന്നും തന്നെയില്ല. തമാശകള്‍ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കാൻ അപാര കഴിവാണെന്നും മുക്ത പറയുന്നു.

muktha-rimitomy

എന്റെ അമ്മായി അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് നൃത്തം. അതുക്കൊണ്ട് തന്നെ കഴിഞ്ഞ ദിവസം തന്നെ നൃത്തം പഠിപ്പിക്കാനെത്തിയ ഡാന്‍സ് മാഷിന്റെ ക്ലാസ്സില്‍ എന്റെ അമ്മായി അമ്മയും നൃത്തം പഠിക്കാനെത്തി.

ശരിക്കും ഞാനൊരു മടിച്ചിയായിരുന്നു. എന്നാല്‍ അമ്മായി അമ്മ റാണിയുടെ നിര്‍ബന്ധം കൊണ്ടാണ് താന്‍ നൃത്തം പഠിക്കാനൊരുങ്ങുന്നതെന്നും മുക്ത പറയുന്നു. കഴിയുമെങ്കില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ഒരു വേദിയില്‍ നൃത്തം ചെയ്യണമെന്നും ആഗ്രഹമുണ്ട് മുക്ത പറഞ്ഞു.

English summary
muktha about her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam