മുക്തയുടെയും റിങ്കുവിന്റെയും കണ്‍മണി ആദ്യാക്ഷരം കുറിച്ചു! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് മുക്ത. പഠനത്തിനിടയില്‍ തന്നെ നായികയായി അരങ്ങേറിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. നാത്തൂനുമായുള്ള സൗഹൃദത്തെക്കുറിച്ചും ബൂട്ടീക് തുടങ്ങുന്നതിന് പിന്തുണ നല്‍കിയതിനെക്കുറിച്ചുമൊക്കെ താരം വാചാലയായിരുന്നു. സിനിമാപ്രവര്‍ത്തകരും സാധാരണക്കാരുമൊക്കെയായി നിരവധി പേരാണ് സൗന്ദര്യ സംരക്ഷണത്തിനായി താരത്തിനരികിലേക്കെത്തുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ റിങ്കുവിനേയും കുടുംബത്തിനേയും അറിയാമായിരുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. ജനിച്ചപ്പോള്‍ മുതലുള്ള ചിത്രങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് മകള്‍ക്ക് താരം സമ്മാനം നല്‍കിയിരുന്നു. റിമി ടോമിയെ അനുകരിച്ച പാടുന്ന മകളുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് മുക്ത. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് താരം കൃത്യമായി എത്താറുണ്ട്.

Muktha

വിജയദശമി ദിനത്തില്‍ മകള്‍ ആദ്യാക്ഷരം കുറിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് മുക്ത രംഗത്തെത്തിയിട്ടുണ്ട്. കുടുംബസമേതമെത്തിയാണ് ഇവര്‍ കുട്ടിയെ എഴുത്തിനിരുത്തിയത്. പള്ളിയില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുക്തയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X