»   » നാത്തൂന് പൂര്‍ണ്ണ പിന്തുണയുമായി റിമി ടോമി, പുതിയ തുടക്കത്തില്‍ റിമിക്കും പണി കിട്ടി, കാണൂ!

നാത്തൂന് പൂര്‍ണ്ണ പിന്തുണയുമായി റിമി ടോമി, പുതിയ തുടക്കത്തില്‍ റിമിക്കും പണി കിട്ടി, കാണൂ!

Written By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ രംഗത്തു നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ അഭിനേത്രിയാണ് മുക്ത. അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ഈ താരം. സ്റ്റേജ് പരിപാടികളില്‍ കിടിലന്‍ നൃത്തച്ചുവടുകളുമായി താരം നിരവധി തവണ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. അമൃത ടിവിയില്‍ പ്രക്ഷേപണം ചെയ്ത സ്വരം എന്ന പരമ്പരയിലൂടെയാണ് മുക്ത അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം.

സംയുക്ത വര്‍മ്മയും ബിജു മേനോനും ഗുരുവായൂരപ്പനെ കാണാനെത്തി, ഒപ്പം വിശാലും!

ദുല്‍ഖറുണ്ട്, മഞ്ജുവുണ്ട്, ഫഹദുണ്ട്, നാഫ അവാര്‍ഡ് സ്വന്തമാക്കിയവര്‍ ആരൊക്കെയാ? കാണൂ!

ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുക്ത എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായി താരം സിനിമയില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ വിവാഹ ശേഷം പതിവ് പോലെ മുക്തയും സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി.

സിനിമയില്‍ നിന്നും ഇടവേള

വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമായ നായികമാരുടെ കൂട്ടത്തിലാണ് മുക്തയും. വിവാഹം കഴിഞ്ഞത് മുതല്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നാത്തൂന്‍മാരുടെ സൗഹൃദം

സഹോദരന് വേണ്ടി മുക്തയെ വിവാഹമാലോചിച്ചത് റിമി ടോമിയാണ്. നേരത്തെ തന്നെ റിമിയും മുക്തയും നല്ല സൗഹൃദത്തിലായിരുന്നു. സഹോദര ഭാര്യയായി എത്തിയപ്പോള്‍ അത് കുറച്ചൂടെ കൂടി.

പൊതുപരിപാടികളില്‍

താരങ്ങളുടെ വിവാഹത്തിലും മറ്റുമായി മുക്ത തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലുെ മുക്ത ഏറെ സജീവമാണ്. ഫേസ്ബുക്കിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.

റിമി ടോമിയെ അണിയിച്ചൊരുക്കി

ഗായികയും അഭിനേത്രിയും അവതാരകയുമായ നാത്തൂനെ അണിയിച്ചൊരുക്കിയതിന്റെ സന്തോഷം മുക്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

പിന്തുണയ്ക്ക് നന്ദി

നാത്തൂനില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ജീവിതത്തിലെ നല്ല സമയത്ത് മാത്രമല്ല മോശം സമയത്തും റിമി മുഴുവന്‍ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതിലും നല്ലൊരു നാത്തൂനെ ഇനി കിട്ടാനില്ലെന്നും മുക്ത കുറിച്ചിട്ടുണ്ട്.

മുക്തയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

മുക്തയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

English summary
Muktha's facebook post about Rimi Tomy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam