»   » മുക്തയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു; ആശംസകളുമായി കാവ്യ മാധവന്‍

മുക്തയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു; ആശംസകളുമായി കാവ്യ മാധവന്‍

Written By:
Subscribe to Filmibeat Malayalam

മുക്ത ജോര്‍ജ്ജ് അങ്ങനെ അമ്മയായി. മുക്തയ്ക്കും റിങ്കു ടോമിയ്ക്കും ഒരു പെണ്‍ കുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു. സന്തോഷവാര്‍ത്ത തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കാവ്യ മാധവനാണ് അറിയിച്ചത്.

മുക്ത ഹാപ്പിയാണ്, പുതിയ ഫോട്ടോസ് കാണൂ..

റിങ്കുവിന്റെ സഹോദരിയായ റിമി ടോമിയുടെ അടുത്ത സുഹൃത്താണ് കാവ്യ മാധവന്‍. മുക്തയുമായും നല്ല സൗഹൃദമുണ്ട്. റിമി ടോമി ഒരു ആന്റിയായ സന്തോഷം പങ്കുവച്ചുകൊണ്ടാണ് കാവ്യയുടെ ആശംസകള്‍.

 muktha-becam-mother

2015 ആഗസ്റ്റ് 30 നാണ് റിങ്കുവിന്റെയും മുക്തയുടെയും വിവാഹം കഴിഞ്ഞത്. റിമിയാണ് മുക്തയെ സഹോദരന്‍ റിങ്കുവിന് പരിചയപ്പെടുത്തിക്കൊടുത്തത്. ആ സൗഹൃദം പിന്നീട് പ്രണയമാകുകയും പ്രണയം വിവാഹത്തിന് വഴിമാറുകയുമായിരുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്തയുടെ വെള്ളിത്തിരാ പ്രവേശനം. തുടര്‍ന്ന് മലയാളത്തിലും തമിഴിലും സജീവമായി. വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തു നില്‍ക്കുകയായിരുന്നു മുക്ത.

English summary
Muktha George, the popular actress gave birth to a baby girl recently. The talented actress, has been staying away from films, after tying the knot with Rinku Tomy, the brother of singer Rimi Tomy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam