»   » മുക്തയുടെയും റിങ്കുവിന്റെയും വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആണല്ലോ?വിശേഷങ്ങളുമായി റിമിയും മുക്തയും

മുക്തയുടെയും റിങ്കുവിന്റെയും വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആണല്ലോ?വിശേഷങ്ങളുമായി റിമിയും മുക്തയും

Posted By:
Subscribe to Filmibeat Malayalam

മുക്തയുടെയും റിങ്കുവിന്റെ വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ക്രിസ്മസ് അല്ലേ ഇത്? പക്ഷേ ഇരുവരുടെയും ആദ്യ ക്രിസ്മസിന് തന്നെ മുക്തയ്ക്ക് റിമി നല്ലൊരു പണിയാണ് കൊടുത്തിരിയ്ക്കുന്നത്. ക്രിസ്മസിന്റെ തലേന്ന് രാത്രി തന്നെ റിങ്കുവിനെയും കൂട്ടി റിമി തിരുവനന്തപുരത്തേയ്ക്ക് പോയിരിയ്ക്കുകയാണ്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് റിമിയും റിങ്കുവും പോയത്. ഇപ്പോള്‍ റിമിയുടെ എല്ലാ പ്രൊഗ്രമുകളും കോഡിനേറ്റ് ചെയ്യുന്നത് സഹോദരന്‍ റിങ്കുവാണത്രേ.

എന്നാല്‍ മുക്തയുടെ സങ്കടം മാറ്റാനായി റിമിയുടെ വക തലേന്നായിരുന്നു ക്രിസ്മസ് ആഘോഷങ്ങളെല്ലാം. പക്ഷേ തനിയ്ക്ക് അത്രയ്ക്ക് സങ്കടമൊന്നുമില്ലെന്ന് മുക്ത പറയുന്നു. എന്തായാലും തിരുവനന്തപുരത്തേയ്ക്ക് പോകേണ്ടത് അത്യാവശ്യമല്ലേ. എന്നാല്‍ ഇത്തവണ ചേച്ചിയുടെ മോന്‍ സച്ചു വീട്ടില്‍ ഇല്ലാത്തതിന്റെ സങ്കടമുണ്ട്. ചേച്ചി ദുബായില്‍ ജോലി സംബന്ധമായ തിരക്കിലാണ് മുക്ത പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമിയും മുക്തയും ക്രിസ്മസ് വിശേഷങ്ങള്‍ പങ്ക് വച്ചത്.

മുക്തയുടെയും റിങ്കുവിന്റെയും വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആണല്ലോ?

ഇപ്പോള്‍ ചെയ്ത് കൊണ്ടിരിയ്ക്കുന്ന ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇനി മറ്റൊരു ചിത്രത്തിന് വേണ്ടിയും ഡേറ്റ് കൊടുക്കണ്ടന്നാണ് എന്റെ തീരുമാനം. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് അഭിനയം. ഇനി ചെറിയ ബ്രേക്ക് എടുത്ത് കുടുംബ ജീവിതം ആസ്വാദിക്കാനാണ് തന്റെ തീരുമാനം. മുക്ത പറയുന്നു.

മുക്തയുടെയും റിങ്കുവിന്റെയും വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആണല്ലോ?

പപ്പയില്ലാത്ത കൊണ്ട് ആഘോഷങ്ങളിലൊന്നും വലിയ താത്പര്യമില്ലായിരുന്നു. എന്നാല്‍ മുക്ത വന്നതോട് കൂടി അതെല്ലാം മറന്നു. റിമി ടോമി പറയുന്നു.

മുക്തയുടെയും റിങ്കുവിന്റെയും വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആണല്ലോ?

ഇപ്രാവശ്യം റിമിയ്ക്കും റിങ്കുവിനും തിരുവനന്തപുരത്ത് സ്റ്റേജ് ഷോയില്‍ പങ്കെടുക്കേണ്ടതുക്കൊണ്ട് തലേന്നായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും ക്രിസ്മസ് ആഘോഷം.

മുക്തയുടെയും റിങ്കുവിന്റെയും വിവാഹം കഴിഞ്ഞുള്ള ആദ്യ ക്രിസ്മസ് ആണല്ലോ?

റിമിയും റിങ്കുവും സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തിന് ഇന്നലെ രാത്രിയില്‍ തന്നെ പോയി. റിമിയുടെ ഇപ്പോഴത്തെ എല്ലാ പ്രോഗ്രമും കോഡിനേറ്റ് ചെയ്യുന്നത് സഹോദരന്‍ റിങ്കുവാണ്.

English summary
Muktha Rimi Tomy about christmas celebration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam