മകള്‍ക്കൊപ്പം മുക്തയുടെ സ്‌നേഹ നിമിഷങ്ങള്‍! റിമി ടോമിയുടെ നാത്തൂന്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറല്‍

By Midhun Raj

ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് മുക്ത. തുടര്‍ന്ന് തെന്നിന്ത്യയില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി തിളങ്ങിയിരുന്നു. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയ താരം കൂടിയാണ് നടി. വിവാഹ ശേഷം സിനിമാരംഗത്തുനിന്നും മുക്ത പൂര്‍ണമായി വിട്ടുനിന്നിരുന്നു. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെ ഭാര്യയാണ് മുക്ത.

 muktha-kiyara

സിനിമകളില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാകാറുണ്ട് നടി. കുടുംബത്തിനൊപ്പമുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മുക്ത ഇന്‍സ്റ്റഗ്രാമില്‍ എത്താറുളളത്. അതേസമയം മകള്‍ കിയാരക്കൊപ്പമുളള നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകള്‍ക്കൊപ്പമുളള സ്‌നേഹനിമിഷങ്ങളുടെ ചില മനോഹര ചിത്രങ്ങളാണ് മുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം ഒരു ചെറിയ കുറിപ്പും താരം പങ്കുവെച്ചിരുന്നു. അഭിനയത്തിന് പുറമെ നൃത്തരംഗത്തും മികവ് തെളിയിച്ചിട്ടുളള താരമാണ് മുക്ത. വിവാഹത്തിന് മുന്‍പ് മിക്ക സ്റ്റേജ് പ്രോഗ്രാമുകളിലും നൃത്തവുമായി നടി എത്തിയിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലായി മുപ്പതിലധികം സിനിമകളിലാണ് മുക്ത അഭിനയിച്ചിരുന്നത്.

Read more about: muktha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X