അജിത്തിന്റെ പൊങ്കല്‍ വിരുന്ന് കേരളത്തിലും, വിശ്വാസം വിതരണത്തിനെത്തിക്കുന്നത് മുളകുപാടം!
അജിത്-ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വിവേകം തമിഴകത്ത് വിജയം നേടിയെങ്കിലും കേരളത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. റെക്കോര്‍ഡ് തുകയ്ക്ക് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ച മുളകുപാടം ഫിലിംസിന് കാര്യമായ നഷ്ടം സംഭവിക്കുകയും ചെയ്തു. വിവേകത്തിന് ശേഷം ശിവ-അജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം തനിക്ക് ഭാഗ്യം നല്‍കുമോ എന്ന പരീക്ഷണത്തിന് ഒരുങ്ങുകയാണ് ടോമിച്ചന്‍ മുളകുപാടം.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് വിശ്വാസം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. പൊങ്കല്‍ ചിത്രമായി ജനുവരി 14നാണ് വിശ്വാസം റിലീസ് ചെയ്യുന്നത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മിക്കുന്നതും ടോമിച്ചന്‍ മുളകുപാടമാണ്. ജനുവരി 25ന് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്വാസം റിലീസ് ചെയ്യുന്ന തിയറ്ററുകളിലായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യുക. രാമലീല എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം അരുണ്‍ ഗോപിക്കൊപ്പം വീണ്ടും കൈകോര്‍ത്തിരിക്കുകയാണ് ടോമിച്ചന്‍ മുളകുപാടം.
അജിത് ഇരട്ടവേഷത്തിലെത്തുന്നുവെന്ന സൂചന നല്‍കുന്ന വിശ്വസത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ശിവ രചനയും സംവിധാനവും നിര്‍വിഹിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. 2017 നവംബറിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2018 മെയ് മാസം ചിത്രീകരണം ആരംഭിച്ച വിശ്വാസം നിര്‍മിക്കുന്നത് വിവേഗത്തിന്റെ നിര്‍മാതാക്കളായ സത്യജ്യോതി ഫിലിംസാണ്. ഹാസ്യതാരം വിവേകും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു.


Click it and Unblock the Notifications











