മുല്ലയെത്തി
ഈ വര്‍ഷത്തെ ആദ്യത്തെ വിഷുച്ചിത്രമായി മുല്ല തിയേറ്ററുകളിലെത്തി. 48 കേന്ദ്രങ്ങളിലാണ് മുല്ല റിലീസ് ചെയ്തിരിക്കുന്നത്.
ഈ വര്‍ഷത്തെ രണ്ടാമത്തെ ദിലീപ്-മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടത്തിനാണ് വിഷു സാക്ഷ്യം വഹിക്കുക. ജനവരി-ഫിബ്രവരി മാസങ്ങളിലായി നടന്ന ത്രികോണ പോരാട്ടത്തിലും ആദ്യം ദിലീപ് ചിത്രമാണ് തിയേറ്ററുകളിലെത്തിയത്. ദിലീപിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് കല്‍ക്കത്താ ന്യൂസ് വലിയ വിജയമാവാതെ പോയി.
കഴിഞ്ഞ വര്‍ഷത്തെ വിഷുച്ചിത്രമായ വിനോദയാത്രക്കു ശേഷം ദിലീപിന് അവകാശപ്പെടാന്‍ വിജയങ്ങളില്ല. എങ്കിലും ഇക്കുറി ദിലീപിന് പ്രതീക്ഷകളേറെയാണ്. തന്റെ ഇഷ്ട സംവിധായകനായ ലാല്‍ ജോസുമൊത്താണ് ദിലീപ് വിജയം വെട്ടിപ്പിടിക്കാനെത്തുന്നത്.
ക്ലാസ് മേറ്റ്സ്, അറബിക്കഥ എന്നീ ഹിറ്റുകള്‍ തന്റെ കിരീടത്തില്‍ പൊന്‍തൂവലുകളാക്കിയ ലാല്‍ ജോസ് ചാന്തുപൊട്ടിനു ശേഷം ദിലീപുമായി ഒന്നിക്കുന്ന ചിത്രമാണ് മുല്ല.
ഗുണ്ടകളും മോഷ്ടാക്കളും വിലസുന്ന ഒരു കോളനിയുടെ പശ്ചാത്തലത്തിലാണ് മുല്ലയുടെ കഥ നടക്കുന്നത്. പുതുമുഖം മീരാ നന്ദനാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications