ആക്ഷന്‍, സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ആകാശവര്‍ഷ മൂന്ന് ഭാഷകളില്‍!
ഒരേസമയം ഒന്നിലധികം ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ ഒരുങ്ങുന്നുണ്ട്. ഇവയെല്ലാം തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളായിരിക്കുമെന്നത് കേവലം യാദൃശ്ചീകം. ആക്ഷനും സസ്‌പെന്‍സിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ആകാശവര്‍ഷ മൂന്ന് ഭാഷകൡലാണ് ചിത്രീകരിക്കുന്നത്. മലയാളം, കന്നട, തെലുങ്ക് ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ബി ഗോമസ് ആണ്. ജൂഡ് മൂവീസ് ഇന്റര്‍നാഷണല്‍, ബിപിആര്‍ മൂവീസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ വിന്‍സന്റ് ജൂഡ്, റികോസിന്‍ ബിപി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഹണിമൂണ്‍ ആഘോഷം കഴിഞ്ഞ് ശിവയും വര്‍ഷയും മടങ്ങി വരുന്ന വഴി ശിവയുടെ കാര്‍ മറ്റൊരു കാറുമായി ചെറുതായൊന്ന് തട്ടുന്നു. പുറത്തിറങ്ങി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി ശിവ തിരികെ എത്തുമ്പോള്‍ കാറിനുള്ളില്‍ വര്‍ഷയെ കാണ്‍മാനില്ല. ദുരൂഹ സാചര്യത്തില്‍ വര്‍ഷയെ കാണാതാകുമ്പോള്‍ സംശയത്തിന്റെ മുന നീളുന്നത് ശിവയ്ക്ക് നേര്‍ക്കാണ്. വര്‍ഷയെ കണ്ടെത്തി തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായുള്ള ശിവയുടെ പരിശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ബംഗളൂരു, പുട്ടണ്ണ സ്റ്റുഡിയോ, മൈസൂരിലെ ഗോണിക്കുപ്പ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളുകള്‍. ജനാര്‍ദ്ദന്‍ അമോഗ, ശ്രേയരാജ്, അനുഷ നായക്, ഭുവന്‍ മുത്തു, ഗിരീഷ് കര്‍ണ്ണാട്, രഞ്ചന്‍, എഡിസന്‍ഷ റോക്കി രാജേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ആര്‍വി നാഗേഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് മൈക്കിള്‍ എബ്രഹാമാണ്. ആക്ഷനും സസ്‌പെന്‍സിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് ജോക്കി ജോണ്‍സണ്‍ ആണ്. വി ശ്രീകുമാറിന്റേതാണ് സംഗീതം.


Click it and Unblock the Notifications











