»   » വീണ്ടും ദിലീപ് തുണച്ചു, പെരുന്നാളിന് മള്‍ട്ടിപ്ക്ല്‌സുകളിലേക്ക് ധൈര്യമായി പോവാം , റിലീസ് മുടങ്ങില്ല

വീണ്ടും ദിലീപ് തുണച്ചു, പെരുന്നാളിന് മള്‍ട്ടിപ്ക്ല്‌സുകളിലേക്ക് ധൈര്യമായി പോവാം , റിലീസ് മുടങ്ങില്ല

By: Nihara
Subscribe to Filmibeat Malayalam

മള്‍ട്ടിപ്ലക്‌സുകളിലെ വിതരണ തുകയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി. ലാഭവിഹിതം സംബന്ധിച്ച് മള്‍ട്ടിപ്ലക്‌സുകാരം സിനിമാപ്രവര്‍ത്തകരും തമ്മില്‍ നില നിന്നിരുന്ന ആശയക്കുഴപ്പത്തിന് ഇതോടെ പരിഹരമായി. പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോഴൊക്കെ മലയാള സിനിമയ്‌ക്കൊപ്പം നിന്ന താരമാണ് ദിലീപ്. ഇത്തവണയും ദിലീപ് പതിവു തെറ്റിച്ചില്ല.

പ്രതിസന്ധിയില്‍ രക്ഷകനായെത്തിയ ദിലീപിന് വീണ്ടും രക്ഷാദൗത്യം, വിതരണക്കാരെ വിലക്കുമോ ??

മള്‍ട്ടിപ്ലക്‌സുകള്‍ക്ക് റംസാന്‍ ചിത്രങ്ങള്‍ നല്‍കേണ്ടെന്ന നിലപാടിലായിരുന്നു സിനിമാപ്രവര്‍ത്തകര്‍. ഇതോടൊപ്പം തന്നെ നിലവില്‍ മള്‍ട്ടിപ്ല്കസുകള്‍ക്ക് സിനിമ നല്‍കിയവര്‍ക്കെതിരെ വിലക്ക് നടപടി സ്വീകരിക്കാനും സിനിമാപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. അന്തിമ തീരുമാനമെടുക്കുന്നതിനായി ദിലീപിന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിക്ക് വിഷയം കൈമാറുകയായിരുന്നു.

പ്രതിസന്ധി ഘട്ടത്തിലെല്ലാം തുണയായി

മലയാള സിനിമയില്‍ പ്രതിസന്ധി ഉടലെടുത്തപ്പോഴൊക്കെ പരിഹാരവുമായി ദിലീപ് എത്തിയിരുന്നു. ക്രിസ്മസിന് മുന്നോടിയായി ഉടലെടുത്ത തിയേറ്റര്‍ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമയെ കരകയറ്റിയതിനു പിന്നിലും ദിലീപായിരുന്നു. താരത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ സംഘടനയും രൂപീകരിച്ചു.

ഇത്തവണയും രക്ഷകനായെത്തി

ചില സിനിമകളില്‍ കാണുന്നതു പോലെ ഇപ്പോള്‍ രക്ഷകനായെത്തിയതും ദിലീപ് തന്നെയാണ്. ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മള്‍ട്ടിപ്ലക്‌സുകള്‍ക്ക് റംസാന്‍ റിലീസ് നല്‍കാന്‍ ധാരണയായത്.

വിടാതെ പിന്തുടരുന്ന അപവാദങ്ങള്‍

ക്യമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ ദിലീപിനെ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകനായ താരത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും ഇടയ്ക്ക് പ്രചരിച്ചിരുന്നു.

റംസാന്‍ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സുകളിലും റിലീസ് ചെയ്യും

ദിലീപിന്റെ നേതൃത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവര്‍ ഒരുമിച്ച് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമായത്.

പെരുന്നാളിന് തിയേറ്ററിലേക്കെത്തുന്ന ചിത്രങ്ങള്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും, റാഫിയുടെ റോള്‍ മോഡല്‍സ്, ഷാനില്‍ മുഹമ്മദിന്റെ അവരുടെ രാവുകള്‍, പൃഥ്വിരാജ് ഇന്ദ്രജിത്ത് ടീമിന്റെ ടിയാന്‍, വിനീത് ശ്രീനിവാസന്‍ ചിത്രം സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളാണ് റംസാന് തിയേറ്ററുകളിലേക്കെത്തുന്നത്.

വിലക്ക് നീക്കത്തെ പിന്തുണച്ചില്ല

മള്‍ട്ടിപ്ല്ക്‌സുകളുമായുള്ള തര്‍ക്കം നില നില്‍ക്കുന്നതിനിടയില്‍ വിതരണത്തിനായി സിനിമ നല്‍കിയവര്‍ക്കെതിരെ വിലക്ക് നടപടി സ്വീകരിക്കാനുള്ള നടപടിയോട് താരം യോജിച്ചിരുന്നില്ല. കനത്ത് സാമ്പത്തിക പരാജയം മുന്നില്‍ക്കണ്ടയിരുന്നു നിര്‍മ്മാതാക്കള്‍ ചിത്രം തിയേറ്ററുകള്‍ക്ക് നല്‍കിയത്.

അമേരിക്കന്‍ ഷോ വിജയകരമായി പൂര്‍ത്തിയാക്കി

ദിലീപിന്‍റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കന്‍ ഷോ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പരിപാടിക്ക് മുന്‍പേ തന്നെ ബഹിഷ്കരണ ഭീഷണി ഉയര്‍ത്തി ചിലര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ അതൊന്നും വക വെക്കാതെ താരവും സംഘവും പരിപാടിയുമായി നീങ്ങുകയായിരുന്നു.

പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നു

ദിലീപിന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജോര്‍ജേട്ടന്‍സ് പൂരത്തിനു ശേഷമുള്ള റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

വരാനിരിക്കുന്ന ചിത്രങ്ങള്‍

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല, രതീഷ് അമ്പാട്ട് ചിത്രം കമ്മാരസംഭവം, ജയസൂര്യയ്‌ക്കൊപ്പമുള്ള ത്രില്ലര്‍ ചിത്രം, പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ സിനിമകളാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

English summary
Multiplex theatre strike solved.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam