»   » ദോസ്ത് പാരയായി; മുംബൈ പൊലീസിന് പേരുമാറ്റം

ദോസ്ത് പാരയായി; മുംബൈ പൊലീസിന് പേരുമാറ്റം

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വിരാജിനെ നായകനാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് മുംബൈ പൊലീസ് എന്ന പ്രൊജക്ട് പ്രഖ്യാപിച്ച് നാളേറെയായി. ലാല്‍ നായകനായ കാസനോവയ്ക്ക് മുമ്പെ തീരുമാനിച്ച മുംബൈ പൊലീസ് പലവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.

ഇടക്കാലത്ത് പൃഥ്വി ഈ പ്രൊജക്ട് ഉപേക്ഷിച്ചുവെന്നും വാര്‍ത്തകള്‍ വന്നു. തുടര്‍ന്ന് മമ്മൂട്ടി ഈ സിനിമയിലേക്കെത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാലിപ്പോള്‍ പൃഥ്വിരാജ് തന്നെ ഈ സിനിമയില്‍ നായകനാവുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ശ്രീനിവാസന്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

സഞ്ജയ് ബോബി ടീം തിരക്കഥയെഴുതുന്ന മുംബൈ പൊലീസിന്റെ പേര് മാറുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന മറ്റൊരു വിശേഷം. പൃഥ്വിരാജ് നായകനായ 'മുംബൈ ദോസ്ത്' എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നറിയുന്നു.

പൃഥ്വിയുടെ രണ്ട് ചിത്രങ്ങള്‍ക്ക് സമാനമായ രീതിയില്‍ പേര് വന്നാല്‍ അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് പറയുന്നത്.

ആഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ള ചിത്രത്തില്‍ കര്‍ക്കശക്കാരനായ ആന്റണി മോസ്സസ് എന്ന പൊലീസ് ഓഫീസറായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങും.

കോമഡിയ്ക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം പൊലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. സാധരണയായി വീരശൂര പരാക്രമികളാണ് സിനിമകളില്‍ നായകരായെത്തുന്ന പൊലീസ് ഓഫീസര്‍മാര്‍. എന്നാല്‍ മുംബൈ പൊലീസ് ഇവരെ വ്യത്യസ്തമായ തലത്തിലാണ് ചിത്രീകരിയ്ക്കുന്നത്.

English summary
The latest buzz is that Mumbai Police will retain its original lead actor Prithviraj but will have a new title

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam