»   » മുംബൈ പൊലീസ് തട്ടുപൊളിപ്പന്‍ പൊലീസ് ത്രില്ലര്‍

മുംബൈ പൊലീസ് തട്ടുപൊളിപ്പന്‍ പൊലീസ് ത്രില്ലര്‍

Posted By:
Subscribe to Filmibeat Malayalam

റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം മുംബൈ പൊലീസിനെക്കുറിച്ച് മികച്ച റിപ്പോര്‍ട്ട്. ക്ലൈമാക്‌സാണ് മുംബൈ പൊലീസിലെ താരമെന്നാണ് ആരും പറഞ്ഞുകേള്‍ക്കുന്നത്. ആദ്യപകുതി അല്‍പം ഇഴയുന്നതൊഴിച്ചാല്‍ റോഷനും കൂട്ടരും മുംബൈ പൊലീസിലൂടെ കസറിയെന്നാണ് വിലയിരുത്തല്‍. പൃഥ്വിരാജും ജയസൂര്യയും റഹ്മാനുമെല്ലാം മത്സരിച്ചഭിനയിക്കുന്ന ചിത്രത്തില്‍ പാട്ടും തമാശയുമൊന്നുമില്ലെങ്കിലും അതൊന്നും ഫീല്‍ ചെയ്യില്ലെന്നും ക്ലൈമാക്‌സ് കലക്കിയിട്ടുണ്ടെന്നുമാണ് തിയേറ്റര്‍ വിടുന്നവരെല്ലാം പറയുന്നത്.

മലയാളസിനിമയില്‍ ഇന്നേവരെ ഇറങ്ങിയ പൊലീസ് ത്രില്ലറുകളെടുത്താല്‍ ഏറ്റവും മികച്ച അഞ്ചെണ്ണത്തില്‍ മുംബൈ പൊലീസും ഉണ്ടാകും. പൊലീസ് കഥയ്‌ക്കൊപ്പം നല്ലൊരു സൗഹൃദത്തിന്റെ കഥകൂടിയാണ് മുംബൈ പൊലീസ്.

റോഷന്റെ ഇതിന് മുമ്പത്തെ ചിത്രം കാസനോവയുമായി തട്ടിയ്ക്കുമ്പോള്‍ ഇരട്ടിയിരട്ടി മികവാണ് മുംബൈ പൊലീസില്‍ കാണാനാവുക. സാങ്കേതികത്തികവിനൊപ്പം മികച്ച തിരക്കഥയും ചേര്‍ന്നാണ് മുംബൈ പൊലീസ് മികച്ച സിനിമാനുഭവമായി മാറുന്നത്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ആന്റണി മോസസ്സ് എന്ന പൃഥ്വിരാജിന്റെ ഐപിഎസ് കഥാപാത്രം ഒര അപകടത്തില്‍പ്പെടുന്നേടത്തുനിന്നാണ് മുംബൈ പൊലീസിന്റെ കഥയാരംഭിയ്ക്കുന്നത്. മോസസ്സായി മികച്ച പ്രകടനം കാഴ്ചവച്ച പൃഥ്വിരാജ് ഒരിക്കല്‍ക്കൂടി തന്റെ അഭിനയശേഷി ഈ ചിത്രത്തിലൂടെ വെളിവാക്കി. ഒപ്പം ജയസൂര്യയും റഹ്മാനും പ്രകടനത്തിന്റെ കാര്യത്തില്‍ പൃഥ്വിയ്‌ക്കൊപ്പമെത്തി. പൊലീസ് വേഷം ചെയ്ത അപര്‍ണനായരും ഒട്ടും മോശമാക്കിയില്ല.

English summary
Roshan Andrews' new film Mumbia Police is getting good reviews from all and scoring with it's thrilling climax
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam