മുംബൈ പൊലീസ് ടീം വീണ്ടും ഒന്നിക്കുന്നു
ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ ഹാഹ് ഓവര്‍ പ്രേക്ഷകരില്‍ നിന്ന് മായുന്നതിന് മുമ്പേ ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയുമായി വീണ്ടും റോഷന്‍ ആന്‍ഡ്രൂസ്. നായകനായി പൃഥ്വിരാജ് കൂടെ എത്തുമ്പോള്‍ മലയാളി മനസ്സില്‍ ഒരു മുംബൈ പൊലീസ് സ്വപ്നം. പോയവര്‍ഷം ഇറങ്ങിയ മുംബൈ പൊലീസിന്റെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പുതുമക്കാരിയായി നൈല ഉഷയുമുണ്ടാകും.
സെപ്തംബര്‍ പകുതിയോടെ ഷൂട്ടിങ് ആരംഭിയ്ക്കും. മുംബൈ പൊലീസ് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതിനിടയിലാണ് റോഷന്‍ ആഡ്രൂസ്, ബോബി സഞ്ജയ് കൂട്ടുകെട്ട് ഹൗ ഓള്‍ഡ് ആര്‍യുവിലേക്ക് തിരിഞ്ഞത്. എഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നോട്ട്ബുക്ക് എന്ന സിനിമ റിലീസയതിനു ശേഷമേ ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

പൃഥ്വിരാജിനെ തന്നെ നായകനാക്കാനായിരുന്നു അന്നേ തീരുമാനിച്ചത്. എന്നാല്‍ പലകാരണങ്ങള്‍ക്കൊണ്ടും അത് നടന്നില്ല. തുടര്‍ന്ന് മുംബൈ പൊലീസിന്റെ സെറ്റില്‍വച്ച് ഇക്കാര്യം പൃഥ്വിയോട് പറഞ്ഞു. കേട്ട ഉടനെ ചെയ്യാമെന്ന് പൃഥ്വിരാജ് ഏല്‍ക്കുകയും ചെയ്തു. പൃഥ്വിരാജിനൊപ്പമുള്ള ഈ ചിത്രത്തിന് ശേഷം ഇതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് പ്രധാനവേഷത്തിലെത്തുന്നത്.
റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ മുംബൈ പൊലീസ് പോലെ ഒരു ത്രില്ലര്‍ അടുത്തകാലത്തൊന്നും മലയാളം കണ്ടിട്ടില്ല. സസ്‌പെന്‍സ് നിറച്ചുകൊണ്ട് തീര്‍ത്തും പുതിയ രീതിയില്‍ റോഷന്‍ പറഞ്ഞ പൊലീസ് കഥ മികച്ച രീതിയിലാണ് പ്രേക്ഷകകര്‍ സ്വീകരിച്ചത്. ഓര്‍മ്മ നഷ്ടപ്പെട്ട ഒരു പൊലീസ് ഓഫീസര്‍ താന്‍ പ്രതിയായ ഒരു കേസ് അന്വേഷിയ്ക്കുന്നതും അവസാനം സ്വന്തം ഓര്‍മ്മയെ തിരിച്ചുപിടിയ്ക്കുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.


Click it and Unblock the Notifications











