മുംബൈ പോലീസ് വീണ്ടും 'നാളെ രാവിലെ'

By Gokul

കൊച്ചി: മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെ തകര്‍പ്പന്‍ ത്രില്ലറൊരുക്കിയ റോഷന്‍ ആന്‍ഡ്രൂസ് പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്നു. 'നാളെ രാവിലെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ബോബി-സഞ്ജയ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. നൈല ഉഷയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മെഡിമിക്‌സിന്റെ ബാനറില്‍ കെ.വി അനൂപ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

ഏഴുവര്‍ഷത്തോളമായി ബോബി-സഞ്ജയ് കൂടെ കൊണ്ടുനടക്കുന്ന ഒരു കഥയാണ് ചിത്രത്തിനായി ഒരുക്കുന്നതെന്നാണ് വിവരം. സിനിമ ത്രില്ലര്‍ ആണോയെന്ന് വ്യക്തമല്ലെങ്കിലും ഇന്നേവരെ കാണാത്ത രീതിയില്‍ വ്യത്യസ്തമായിരിക്കും സിനിമയെന്ന് തിരക്കഥാകൃത്തുക്കള്‍ ഉറപ്പു നല്‍കുന്നു.

roshan-andrews-prithvi

ആന്റണി മോസസ് എന്ന പോലീസ് ഓഫീസറുടെ റോളിലാണ് മുംബൈ പോലീസില്‍ പൃഥ്വിരാജ് വേഷമിട്ടത്. താന്‍തന്നെ ചെയ്ത കൊലപാതകം ഓര്‍മ നഷ്ടമായതിന് ശേഷം സ്വയം അന്വേഷിച്ച് സത്യം കണ്ടെത്തുന്ന പൃഥ്വിയടെ കഥാപാത്രം മലയാളികള്‍ക്ക് പുതുമ നിറഞ്ഞതായി. പൃഥ്വ രാജിന്റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നുമാണ് ആന്റണി മോസസ്.

മഞ്ജുവാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു തമിഴില്‍ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ നാളെ രാവിലെയുടെ ചിത്രീകരണം ആരംഭിക്കും. തമിഴില്‍ ജ്യോതികയാണ് മഞ്ജുവാര്യരുടെ റോള്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം തമിഴിലും വിജയം ആവര്‍ത്തിക്കുമെന്നാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതീക്ഷ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X