മുംബൈ പൊലീസ് ഹിന്ദിയിലേയ്ക്ക്
2013ല്‍ റിലീസായ ചിത്രങ്ങളില്‍ ഏറെ പ്രശംസനേടിയ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ മുംബൈ പൊലീസ്. പൃഥ്വിരാജ്, ജയസൂര്യ, റഹ്മാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ധീരമായൊരു വിഷയമായിരുന്നു കൈകാര്യംചെയ്തിരുന്നത്.
പുതുമയാര്‍ന്ന ക്ലൈമാക്‌സും ചിത്രത്തിന് ഏറെ പേരുണ്ടാക്കിക്കൊടുത്തു. പൃഥ്വിരാജും ജയസൂര്യയും ചെയ്ത പൊലീസ് വേഷങ്ങളില്‍ മികച്ചവയുടെ പട്ടികയില്‍ എക്കാലവും മുംബൈ പൊലീസിലെ കഥാപാത്രങ്ങളുമുണ്ടാകും. ഇപ്പോഴിതാ മുംബൈ പൊലീസ് ഹിന്ദിയിലേയ്ക്ക റീമേക്ക് ചെയ്യാന്‍ പോവുകയാണ്.

സംവിധായകന്‍ നീരജ് പാണ്ഡേയാണ് മുംബൈ പൊലീസിന് ഹിന്ദി പതിപ്പൊരുക്കുന്നത്. ഹിന്ദി റീമേക്കില്‍ ജോണ്‍ എബ്രഹാമായിരിക്കും മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത ആന്റണി മോസസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക. ബാക്കി താരങ്ങളെ നിര്‍ണയിച്ചുവരുന്നതേയുള്ളു.
മലയാളത്തില്‍ റീലിസ് ചെയ്തിട്ടുള്ള മികച്ച ചിത്രങ്ങളില്‍ പലതും ഹിന്ദിയിലേയ്ക്ക റീമേക്ക് ചെയ്യപ്പെടുയാണ്. ട്രാഫിക്ക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











