twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിനെ മര്യാദ പഠിപ്പിക്കാന്‍ നോക്കിയ മുംബൈ പോലീസിന് എട്ടിന്റെ പണിയുമായി സോനം കപൂര്‍! ട്വീറ്റ്..

    |

    താരങ്ങളെ മര്യാദ പഠിപ്പിക്കാനായി പലരും ശ്രമിക്കാറുണ്ട്. ഉദ്യോഗസ്ഥവൃന്ദവും ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കിടയില്‍ അധികമാരുടെയും കണ്ണില്‍പ്പെടാതെ പോവുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ അവരില്‍ പലരും ചൂണ്ടിക്കാണിക്കാറുണ്ട്. ഡ്രൈവിങ്ങിനിടയില്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള കാര്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ, താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്‍ കൈയ്യില്‍ ഫോണും പിടിച്ച് ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്നത് കണ്ടതോടെയാണ് മുംബൈ പോലീസ് താരത്തെ ഉപദേശിക്കാനെത്തിയത്. സോനം കപൂര്‍ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്നായിരുന്നു സോനത്തിന്റെ കമന്റ്.

    <strong>ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ചതില്‍ നിരാശ! ഏട്ടനെ കോമാളിയായി കണ്ടപ്പോള്‍ സഹിച്ചില്ലെന്ന് ഫാന്‍സ്! </strong>ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ചതില്‍ നിരാശ! ഏട്ടനെ കോമാളിയായി കണ്ടപ്പോള്‍ സഹിച്ചില്ലെന്ന് ഫാന്‍സ്!

    സോനത്തിനോട് യോജിക്കുന്നുവെന്നും സിനിമയിലായാലും ജീവിതത്തിലായാലും ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള കാര്യങ്ങളോട് യോജിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്. ഇതിന് പിന്നാലെയായാണ് യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്നതിനെക്കുറിച്ച് വിശദീകരിച്ച് സോനമെത്തിയത്. ഇതോടെയാണ് പോലീസ് സംഘം തങ്ങള്‍ക്ക് അമളി പറ്റിയതായി മനസ്സിലാക്കിയതും ബുദ്ധിപരമായി അതിനെ നേരിട്ടതും.

    sonam-kapoor

    വാഹനത്തിലായിരുന്നില്ലെന്നും ട്രക്കിന് മുകളിലുള്ള ഒരും രംഗമായിരുന്നു അതെന്നും വ്യക്തമാക്കിയാണ് സോനമെത്തിയത്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇത്രയധികം ആത്മാര്‍ത്ഥത പ്രകടിപ്പിക്കുന്ന നിങ്ങള്‍ ജീവിതത്തിലും ഇതേ പോലുള്ള കരുതലും ആത്മാര്‍ത്ഥതയും പ്രകടിപ്പിക്കുമെന്ന് കരുതുന്നുവെന്നായിരുന്നു സോനം പറഞ്ഞത്. മുംബൈ പോലീസ് ദുല്‍ഖറിനെ ടാഗ് ചെയ്യാന്‍ മറന്നപ്പോള്‍ സോനം അതും ചെയ്തിരുന്നു. എല്ലാ മുംബൈക്കാരും സ്‌പെഷലാണെന്നും എല്ലാവരുടെ കാര്യത്തിലും കരുതലുണ്ടെന്നും നിങ്ങള്‍ സുരക്ഷിതരായിരിക്കുന്നുവെന്നും അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു മുംബൈ പോലീസ് കുറിച്ചത്. ട്വീറ്റ് കാണാം.

    English summary
    Sonam shares a cute funny video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X