twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാജാവിന്‍റെ മകനായിട്ടും പ്രണവിന് എങ്ങനെ ഇത്ര സിംപിളാകാന്‍ കഴിയുന്നു? ജീവിതശൈലി അത്ഭുതപ്പെടുത്തി!

    By Nimisha
    |

    Recommended Video

    പ്രണവിനെ കുറിച്ച് മേക്കപ്പ്മാൻ പറയുന്നത് ഇത് | filmibeat Malayalam

    സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം കാത്തിരുന്നൊരു കാര്യമായിരുന്നു ജനുവരി 26ന് സംഭവിച്ചത്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദിയുടെ റിലീസില്‍ ആരാധകരും തൃപ്തരായിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 11 ദിവസത്തിനുള്ളില്‍ ചിത്രം 20 കോടി നേടിയിരുന്നു. വിജയകരമായ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.

    ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു, ആ സന്തോഷം നിവിനും സംഘവും ആഘോഷിച്ചു, ചിത്രങ്ങള്‍ വൈറല്‍, കാണൂ!ജൂഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു, ആ സന്തോഷം നിവിനും സംഘവും ആഘോഷിച്ചു, ചിത്രങ്ങള്‍ വൈറല്‍, കാണൂ!

    ആദിക്ക് മുന്നില്‍ കാലിടറാതെ ജൂഡ്, പ്രണവിന്റെ കുതിപ്പിനൊപ്പമെത്താന്‍ നിവിന്‍ പോളിയും ത്രിഷയും!ആദിക്ക് മുന്നില്‍ കാലിടറാതെ ജൂഡ്, പ്രണവിന്റെ കുതിപ്പിനൊപ്പമെത്താന്‍ നിവിന്‍ പോളിയും ത്രിഷയും!

    സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയായതിനാല്‍ത്തന്നെ ലൊക്കേഷനില്‍ എല്ലാവിധ സൗകര്യങ്ങള്‍ ലഭ്യമായിരുന്നിട്ട് കൂടി അവയിലൊന്നും അപ്പുവിന് താല്‍പര്യമുണ്ടായിരുന്നില്ല. ഉറങ്ങാന്‍ വേണ്ടി മാത്രമായിരുന്നു അപ്പു കാരവാനില്‍ കയറിയതെന്നും മേക്കപ്പ്മാനായ മുനീര്‍ പറയുന്നു. ആദിയില്‍ പ്രണവിനോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് മുനീര്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുനീറിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

    ആദിയിലേക്ക് എത്തിയത്

    ആദിയിലേക്ക് എത്തിയത്

    അഞ്ച് വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്ത സിനിമ ജീത്തു ജോസഫിനൊപ്പമാണെന്നും പ്രണവ് മോഹന്‍ലാലാണ് നായകനെന്നും അറിഞ്ഞപ്പോള്‍ താന്‍ ആകെ ത്രില്ലിലായിരുന്നുവെന്നും മുനീര്‍ കുറിച്ചിട്ടുണ്ട്.

    പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു

    പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു

    പ്രണവിനെക്കുറിച്ച് നേരത്തെ കേട്ടിട്ടുള്ളതിനാല്‍ പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനിടയിലാണഅ ആദിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും തേടിയതെത്തിയത്. സന്തോഷത്തോടെയാണ് ആദിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്.

    ആദ്യം കണ്ടത്

    ആദ്യം കണ്ടത്

    ആദ്യ ദിനത്തിന്‍റെ ടെന്‍ഷനും ആകാക്ഷയുമൊക്കെയായി വല്ലാത്തൊരു മാനസികാവസ്ഥയിലാണ് സിനിമയില്‍ ജോയിന്‍ ചെയ്തത്. പരിചിതമായ മുഖങ്ങളോട് ചിരിച്ചും കുശലം പറഞ്ഞുമാമഅ അപ്പുവിനരികിലേക്ക് എത്തിയത്. കാരവാനില്‍ കയറിയായിരുന്നു ആദ്യം കണ്ടത്. കോസ്റ്റ്യൂമിലെ ചേട്ടന്‍മാര്‍ അപ്പുവിനൊപ്പമുണ്ടായിരുന്നു.

    ഇങ്ങോട്ട് പരിചയപ്പെട്ടു

    ഇങ്ങോട്ട് പരിചയപ്പെട്ടു

    മേക്കപ്പും കോസ്റ്റ്യൂമൊക്കെ കഴിഞ്ഞതിന് ശേഷം അപ്പു ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. ഷേക്ക് ഹാന്‍ഡ് തന്ന് ചേട്ടന്‍റെ പേരെന്താണെന്ന് ചോദിച്ചു. ചേട്ടൻ വിളി എന്നെ ഒത്തിരി ചിരിപ്പിച്ചു എങ്കിലും അതു പുറത്തു കാണിക്കാതെ ഞാൻ എന്റെ നെയിം പറഞ്ഞു.

    എല്ലാവരും വിളിക്കുന്നത് പോലെ

    എല്ലാവരും വിളിക്കുന്നത് പോലെ

    മുനീർ എന്നു പറഞ്ഞെങ്കിലും എല്ലാവരും വിളിക്കുന്നത് കേട്ടു അപ്പുവും മുന്ന എന്നു തന്നെ വിളിച്ചു തുടങ്ങി, ഇത് പ്രശ്നം ഉണ്ടോ മുന്ന അത് പ്രശ്നം ഉണ്ടോ മുന്ന എന്നൊക്കെ കുറെ ചോദ്യങ്ങൾ ആയിരുന്നു ഒരാഴ്ച്ചയോളം. ചുരുക്കി പറഞ്ഞാൽ പിന്നീട് അങ്ങോട്ട്‌ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരുന്നു.

    പുറത്ത് നല്ല വെയിലുണ്ട്

    പുറത്ത് നല്ല വെയിലുണ്ട്

    മേക്കപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം വെയില് കൊണ്ട് നടക്കപന്ന അപ്പുവിനോട് പുറത്ത് വെയിലുണ്ട് കാരവാനില്‍ ഇരുന്നോളൂവെന്ന പറഞ്ഞപ്പോള്‍ കള്ളച്ചിരിയോടെ തലകുലുക്കി സമ്മതിച്ചുവെങ്കിലും പിന്നീട് പുള്ളിക്കാരന്‍ മുങ്ങുകയായിരുന്നു.

    അടുത്ത സീനിനെക്കുറിച്ച് ചോദിച്ചതിന് ശേഷം

    അടുത്ത സീനിനെക്കുറിച്ച് ചോദിച്ചതിന് ശേഷം

    അടുത്ത ഷോട്ടിൽ ഞാൻ ഉണ്ടോ എന്നു നൈസ് ആയിട്ട് ചോദിച്ചറിയും എന്നിട്ട് ഒരു മുങ്ങൽ ആണ് കക്ഷി.... ലൊക്കേഷൻ പരിസരങ്ങളിൽ ഇനി കാടും മരങ്ങൾ ഒക്കെ ഉള്ള ഒഴിഞ്ഞ സ്ഥലങ്ങൾ ഉണ്ടേൽ പിന്നെ പറയേം വേണ്ട, അതിനിടയിലൂടെ നടന്നു പോയി വല്ല മരത്തിലോ മറ്റോ കയറി ഒറ്റക്ക് ഇരിക്കും.

    അച്ഛനെ തോല്‍പ്പിക്കുന്ന മകന്‍

    അച്ഛനെ തോല്‍പ്പിക്കുന്ന മകന്‍

    വലിപ്പ ചെറുപ്പം ഇല്ലാതെയും മുഖം നോക്കാതെയും ഉള്ള അപ്പുവിനെ സ്നേഹവും വിനയവും ബഹുമാനവും കാണുമ്പോൾ ഞമ്മൾ ഒക്കെ വട്ടപൂജ്യം ആണെന്ന് സ്വയം മനസ്സിലാക്കിട്ടുണ്ട്.ലാലേട്ടൻ എത്രയോ വിനയവും സ്നേഹവും ഉള്ള മനുഷ്യൻ ആണെന്ന് എല്ലാർക്കും അറിയാം പക്ഷെ അച്ഛനെ പോലും തോൽപിച്ചു കളഞ്ഞു. വലിയൊരു താരരാജാവിന്റെ മകൻ ആയിട്ടും എങ്ങനെ ഇത്രത്തോളം സിമ്പിൾ ആകാൻ കഴിയുന്നു എന്നു ചിന്തിച്ചു പോയിട്ടുണ്ട്.

    ഒന്ന് മൂളിയാല്‍ എല്ലാം അരികിലെത്തും

    ഒന്ന് മൂളിയാല്‍ എല്ലാം അരികിലെത്തും

    ആശീര്‍വാദ് സിനിമ ഒരുക്കുന്ന ഈ സെറ്റിൽ എന്ത് സൗകര്യം വേണെങ്കിലും അപ്പു ഒന്നു മൂളിയാൽ മതി, പക്ഷേ അപ്പുവിന് യാതൊരു ഡിമാൻഡ് ഉം ഇല്ലാരുന്നു മാത്രമല്ല കാരവാന്‍ പോലും വേണ്ടായിരുന്നു. ഒത്തിരി ക്ഷീണിച്ചു പോകുമ്പോൾ വല്ലപ്പോഴും ഒന്നു ഉറങ്ങാൻ മാത്രം ആയിരുന്നു കാരവാന്‍ ഉപയോഗിച്ചത്.

    മേക്കപ്പിനെക്കുറിച്ച്

    മേക്കപ്പിനെക്കുറിച്ച്

    മേക്കപ്പ് കഴിഞ്ഞു ഒന്നു കണ്ണാടി കാണിച്ചു കൊടുക്കുമ്പോൾ മുന്നക്ക് ഒക്കെ ആണേൽ എനിക്കും ഓക്കേ എനിക്ക് എന്റെ മുഖം കാണണ്ട എന്നായിരുന്നു പ്രതികരണമെന്നും മുനീര്‍ കുറിച്ചിട്ടുണ്ട്.

    മുനീറിന്‍റെ പോസ്റ്റ് വായിക്കാം

    ആദിയില്‍ പ്രണവ് മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് മുനീര്‍ എഴുതിയ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം.

    English summary
    Muneer Munna's facebook post about Aadhi.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X