»   » മൂന്നാര്‍ സമരം സിനിമയാക്കി ആഷിക് അബു

മൂന്നാര്‍ സമരം സിനിമയാക്കി ആഷിക് അബു

Posted By: AkhilaKS
Subscribe to Filmibeat Malayalam

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിയ സമരം ഇനി വെള്ളിത്തിരയില്‍. ചൂഷണത്തിനെതിരെ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിയ സമരം കേരളത്തിലെ ജനശ്രദ്ധ നേടിയ സമരമായിരുന്നു.

മറ്റ് സംഘടനകളുടെ പിന്തുണ പോലും ഇല്ലാതെയാണ് സ്ത്രി തൊഴിലാളികള്‍ മൂന്നാറിലെ സമരം മുന്നോട്ട് കൊണ്ടുപോയത്. എന്നാല്‍ പിന്നീട് പല സംഘടനകളും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. എങ്കിലും അതെല്ലാം നിഷേധിച്ച് സ്ത്രീകള്‍ നടത്തിയ സമരം വന്‍ വിജയമാകുകെയും ചെയ്തു.

ashiqu-abu

ഇപ്പോള്‍ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ നടന്ന് വരികയാണ്. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. 2009ല്‍ മമ്മൂട്ടിയെ നാകനാക്കി സംവിധാനം ചെയ്ത ഡാഡി കൂള്‍ എന്ന ചിത്രമാണ് ആഷികിന്റെ അരങ്ങേറ്റ ചിത്രം.

എന്നാല്‍ ഡാഡികൂള്‍ ഒരു വാണിജ്യ വിജയം നേടിയെങ്കിലും, 2011ല്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്റ് പേപ്പര്‍ എന്ന ചിത്രമാണ് ആഷിക് അബു എന്ന സംവിധായകനെ ശ്രദ്ധേയനാക്കിയത്.

English summary
munnar strike turns to film,directed by ashiq abu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam