മുന്നറിയിപ്പ് ചിക്കാഗോ ഫിലിം ഫെസ്റ്റിവലിലേക്ക്

By Gokul

കൊച്ചി: മമ്മൂട്ടി നായകനായ മുന്നറിയിപ്പ് എന്ന ചിത്രം സപ്തംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഏഷ്യന്‍ ആര്‍ട്‌സ് കൗണ്‍സില്‍ ആണ് ഫെസ്റ്റിവെല്‍ സംഘാടകര്‍. പതിനഞ്ച് ചിത്രങ്ങളാണ് അഞ്ചാം ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

വേണു സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അവാര്‍ഡ് ഗണത്തില്‍ പെടുന്ന ചിത്രമാണെന്ന് പൊതുവെ വിലയിരുത്തുന്നുണ്ടെങ്കിലും സാധാരണ പ്രേക്ഷകരെയും ചിത്രം തിയറ്റേറുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വളരെക്കാലത്തിനുശേഷം നടന്‍ മമ്മൂട്ടിയുടെയും സിനിമയില്‍ അത്ര പഴക്കമില്ലാത്ത അപര്‍ണ ഗോപിനാഥിന്റെയും മികച്ച അഭിനയമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത എന്നു പറയാം.

munnariyippu

രണ്ടു സ്ത്രീകളെ കൊലപ്പെടുത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന രാഘവന്‍ എന്ന ജയില്‍പ്പുള്ളിയുടെ കഥാപാത്രമാണ് മമ്മൂട്ടിക്ക്. കൊലപാതകത്തിന്റെ കാരണങ്ങള്‍ തേടി വര്‍ഷങ്ങള്‍ക്കുശേഷം അയാളെ അന്വേഷിച്ചെത്തുന്ന പത്ര പ്രവര്‍ത്തകയായി അപര്‍ണ ഗോപിനാഥ് അഭിനയിക്കുന്നു.

സംവിധായകന്‍ രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് ആണ് മുന്നറിയിപ്പിന്റെ നിര്‍മാണം. രണ്‍ജി പണിക്കര്‍, ജോയ് മാത്യു, നെടുമുടി വേണു, പി. ബാലചന്ദ്രന്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകനായ വേണു തന്നെയാണ് ചിത്രത്തിന്റെ ഛായഗ്രഹണം. മുന്നറിയിപ്പ് സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഫേസ്ബുക്ക് എഴുത്തുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X