മുന്നറിയിപ്പ് വെല്ലുവിളിയായിരുന്നു: അപര്‍ണ ഗോപിനാഥ്
മകനൊപ്പം തുടക്കം കുറിച്ചു അച്ഛനൊപ്പം ഭാഗ്യം കൊയ്തു നില്‍ക്കുന്ന നടിയാണ് അപര്‍ണ ഗോപിനാഥ്. 'എബിസിഡി'യിലെ വിജയം പിന്നെ അപര്‍ണയ്ക്ക് കിട്ടിയത് 'മുന്നറിയിപ്പി'ല്‍ തന്നെയാണെന്ന് മടിക്കാതെ പറയാം. ഇടയില്‍ വന്നുപോയ ബൈസിക്ക്ള്‍ തീവ്‌സ്, മന്നാര്‍ മത്തായി സ്പീക്കിങ് 2, ഹാപ്പി ജേര്‍ണി, ഗ്യാങ്സ്റ്റര്‍ എല്ലാം പരാജയം മാത്രമായിരുന്നു.
പക്ഷെ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിലെ വേഷം മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിച്ചഭിനയിക്കുകയായിരുന്നു. അപര്‍ണയുടെ കരിയറില്‍ എന്നും ഓര്‍ക്കുന്ന കഥാപാത്രമായിരിക്കും മാധ്യമ പ്രവര്‍ത്തകയായ അഞ്ജലി അറയ്ക്കല്‍.

ഈ കഥാപാത്രം ഒരുപാട് വെല്ലുവിളി നിറഞ്ഞതാണെന്നാണ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞത്. തനി കോട്ടയം ഭാഷയില്‍ നീണ്ടു കിടക്കുന്ന ഡയലോഗുകളായിരുന്നത്രെ ഏറ്റഴും പ്രയാസമായി തോന്നിയത്. ന്യൂട്രലും വളരെ അംബീഷ്യസുമയിരുന്നു അഞ്ജലി അറയ്ക്കല്‍.
അഞ്ജലി അറയ്ക്കല്‍ എന്ന കഥാപാത്രത്തിലേക്കുള്ള യാത്രയും വളരെ ദൂരെയായിരുന്നു. നല്ല ഹോംവര്‍ക്ക് വേണ്ടിവന്നു. സംവിധായകന്‍ വേണുവും തിരക്കഥാകൃത്തായ ഉണ്ണിയുമാണ് അഞ്ജലിയെ അപര്‍ണയിലേക്ക് കൃത്യമായി എത്തിച്ചത്. ഇരുവരുടെയും പ്രോത്സാഹനവും അതിന് ഏറെ സഹായിച്ചെന്ന് അപര്‍ണ പറഞ്ഞു.
സിനിമയിക്ക് ഇത്രയും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അപര്‍ണ ഗോപിനാഥ് പറയുന്നത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ തിരിച്ചുവരവ് കൂടെയായിരുന്നു വേണുവിന്റെ മുന്നറിയിപ്പ്


Click it and Unblock the Notifications