നിനക്ക് സൗകര്യമുണ്ടെങ്കിൽ പ്രേമിച്ചാൽ മതി! മുന്തിരിമൊഞ്ചൻ ട്രെയിലർ പുറത്ത്, കാണൂ
യുവതാരങ്ങളായ മനേഷ് കൃഷ്ണൻ, ഗോപിക അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ. കോമഡി, റൊമാന്റിക് വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കോമഡി, റൊമാൻസ്, ത്രില്ലർ എന്നിവ കോർത്തിണക്കി കൊണ്ടാണ് ട്രെയിലർ പുറത്തു വന്നിരിക്കുന്നത്.

'ഒരു തവള പറഞ്ഞ കഥ' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍. ഒരു തീവണ്ടി യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും (കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്.
വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഡിസംബർ ആറാണ് റിലീസ് തിയതി. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ നായികയ്ക്ക് തുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











