ഹരി ശങ്കറും ചിത്രയും ആദ്യമായി ഒന്നിക്കുന്നു! മുന്തിരി മൊഞ്ചനി’ലെ റൊമാന്റിക് വീഡിയോ ഗാനം പുറത്ത്
മനേഷ് കൃഷ്ണൻ, ഗോപിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പതിയെ ഇതൾ വിടരും എന്ന റൊന്റിക് ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയഗായകരായ കെഎസ് ചിത്രയും കെഎസ് ഹരി ശങ്കറു ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ചിത്രയോടൊപ്പം ഹരി ശങ്കർ പാടുന്നത്. മുരളീധരൻ ഗുരുവായൂരിന്‍റെ വരികൾക്ക് വിജിത്ത് നമ്പ്യാറാണ് സംഗീതം നൽകിയിരിക്കുന്നത്. പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്.
ഒരു ട്രെയിന്‍ യാത്രക്കിടെ വളരെ അവിചാരിതമായ വിവേക് വിശ്വനാഥ് എന്ന ചെറുപ്പക്കാരനും ദീപിക എന്ന പെൺകുട്ടിയും കണ്ടുമുട്ടുന്നു. ആ കണ്ടുമുട്ടൽ പിന്നീട് പ്രശ്നങ്ങളിലേയ്ക്ക് വഴി മാറുകയാണ്. ഇവർക്കിടയിലേയ്ക്ക് ഇമ രാജീവ് എന്ന പെൺകുട്ടി കൂടി കടന്നു വരുകയാണ്. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. വിവേക് വിശ്വനാഥായി എത്തുന്നത് മനേഷ് കൃഷ്ണനാണ്. ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന ഇമ രാജീവ് എന്ന കഥാപാത്രത്തെയാണ് ഗോപിക അനിൽ അവതരിപ്പിക്കുന്നത്. ദീപികയായി എത്തുന്നത് കൈരാവി തക്കറാണ്. ചിത്രത്തിൽ നടൻ സലിം കുമാർ തവള എന്ന പ്രതീകാത്മകമായ ഒരു കാഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.

സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംഗീതത്തിന് ഏറെ പ്രധാന്യം നൽകിയ ഒരുക്കുന്ന ചിത്രത്തിൽ ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഷാന്‍ അഫ്‌സാലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications











