ബോളിവുഡിന്റെ സ്വന്തം താരസുന്ദരി മലയാളത്തിലേക്ക്! മുന്തിരി മൊഞ്ചനിലൂടെ തുടക്കം കുറിക്കുന്ന താരം? കാണൂ
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന തരത്തില്‍ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നവാഗത സംവിധായകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥയിലൂടെ വിജിത്ത് നമ്പ്യാര്‍ സംവിധായകനായി തുടക്കം കുറിക്കുകയാണ്. ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അശോകന്‍ പികെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മനേഷ് കൃഷ്ണനാണ് നായകനായെത്തുന്നത്. ടൂര്‍ണ്ണമെന്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് മനേഷ്.
യുവതാരങ്ങളെ അണിനിരത്തിയൊരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയില്‍ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചനിലൂടെ. ഗോപിക അനില്‍, ബോളിവുഡ് അഭിനേത്രിയായ കൈരാവി തക്കര്‍, സലീം കുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, അഞ്ജലി നായര്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മനു ഗോപാലാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ഹാസ്യത്തിലൂടെ തുടക്കം
ആക്‌സ്മികതകളുടെ ആകെത്തുകയാണ് ജീവിതം. ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മനു ഗോപാലും മെഹറലി പൊയ്ങ്ങലും ചേര്‍ന്നാണ് കഥയും തിരക്കഥയുമൊരുക്കിയത്. മ്യൂസിക്കല്‍ എന്റര്‍ടൈനറായാണ് സിനിമയൊരുക്കുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്നവരാണ് ദീപികയും വിവേക് വിശ്വനാഥും. അതിനെത്തുടര്‍ന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും ഇവര്‍ക്കിടയിലേക്കെത്തുന്നവരുമൊക്കെയാണ് സിനിമയെ നയിക്കുന്നത്.

പ്രതീകാത്മക കഥാപാത്രം
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പ്രമേയവുമായാണ് തങ്ങളെത്തുന്നതെന്ന് വിജിത്ത് നമ്പ്യാര്‍ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ക്ക് അതിവേഗത്തില്‍ ഉള്‍ക്കൊള്ളാനാവുന്ന തരത്തില്‍ ലളിതമായാണ് കഥ പറയുന്നത്. തവള എന്ന പ്രതീകാത്മക കഥാപാത്രത്തെയാണ് സലീം കുമാര്‍ അവതരിപ്പിക്കുന്നത്. കഥയിലും അവതരണത്തിലും വ്യത്യസ്തതകളേറെയാണ് ഈ ചിത്രത്തിന്.

സംഗീത പ്രാധാന്യമുള്ള ചിത്രം
സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയാണിതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷ്വാല്‍, ഹരിശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്. സംവിധായകനായ വിജിത്ത് നമ്പ്യാര്‍ നല്ലൊരു സംഗീതഞ്ജനും കൂടിയാണ്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

ബോളിവുഡ് താരം മലയാളത്തിലേക്ക്
മെക്‌സിക്കന്‍ അപാരത, ഫ്രൈഡൈ, ടൂര്‍ണ്ണമെന്റ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി മാറിയ മനേഷ് കൃഷ്ണനാണ് നായകനായി എത്തുന്നത്. ഗോപിക അനിലിന്റെ രണ്ടാമത്തെ സിനിമയാണിത്. ബോളിവുഡ് താരമായ കൈരാവി തക്കറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ താരം മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.


Click it and Unblock the Notifications











