മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയുമായി വിജിത്ത് നമ്പ്യാരും സംഘവും! മുന്തിരി മൊഞ്ചന്‍ ഷൂട്ടിംഗ് കഴിഞ്ഞു!
Recommended Video

മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥയിലൂടെ വിജിത്ത് നമ്പ്യാര്‍ സംവിധായകനായി തുടക്കം കുറിക്കുകയാണ്. ഇറോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അശോകന്‍ പികെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മനേഷ് കൃഷ്ണനാണ് നായകനായെത്തുന്നത്. ടൂര്‍ണ്ണമെന്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് മനേഷ്.
യുവതാരങ്ങളെ അണിനിരത്തിയൊരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയില്‍ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചനിലൂടെ. ഗോപിക അനില്‍, ബോളിവുഡ് അഭിനേത്രിയായ കൈരാവി തക്കര്‍, സലീം കുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, അഞ്ജലി നായര്‍ തുടങ്ങിയവരുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മനു ഗോപാലാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മനു ഗോപാലും മെഹറലി പൊയ്ങ്ങലും ചേര്‍ന്നാണ് കഥയും തിരക്കഥയുമൊരുക്കിയത്. മ്യൂസിക്കല്‍ എന്റര്‍ടൈനറായാണ് സിനിമയൊരുക്കുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്നവരാണ് ദീപികയും വിവേക് വിശ്വനാഥും. അതിനെത്തുടര്‍ന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും ഇവര്‍ക്കിടയിലേക്കെത്തുന്നവരുമൊക്കെയാണ് സിനിമയെ നയിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയാണിതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











