മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ യുട്യൂബില്‍, ഇതുവരെ കണ്ടത് നാല് ലക്ഷത്തിലധികം ആളുകള്‍
വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്
വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് ശനിയാഴ്ചയായിരുന്നു. രസകരമായ സംഭാഷണങ്ങളാണ് ട്രെയിലറിന്റെ പ്രത്യേകത.
ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴേക്കും ട്രെയിലര്‍ യുട്യൂബില്‍ ട്രെന്‍ഡാകുന്നു. ഇതുവരെ നാല് ലക്ഷ്ത്തില്‍ അധികം ആളുകളാണ് ട്രെയിലര്‍ യുട്യൂബിലൂടെ കണ്ടത്. തുടര്‍ന്ന് വായിക്കൂ..

കുടുംബ ചിത്രം
വെള്ളിമൂങ്ങ പോലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു കുടുംബ ചിത്രം തന്നെയാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.

ദൃശ്യത്തിന് ശേഷം
ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യ വേഷമാണ് മീനയ്ക്ക്.

മറ്റ് കഥാപാത്രങ്ങള്‍
ഐമ, കലാഭവന്‍ ഷാജോണ്‍, അനൂപ് മേനോന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ
എം സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിജെ ജയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്നതാണ് ചിത്രം.
വീഡിയോ
ചിത്രത്തിന്റെ ട്രെയിലര്‍ കാണാം..


Click it and Unblock the Notifications