»   » 2016ന്റെ ഒടുക്കവും 2017ൻറെ തുടക്കവും മോഹന്‍ലാലിന്റെ കൈയില്‍ തന്നെ, മുന്തിരിവള്ളികളുടെ കളക്ഷൻ

2016ന്റെ ഒടുക്കവും 2017ൻറെ തുടക്കവും മോഹന്‍ലാലിന്റെ കൈയില്‍ തന്നെ, മുന്തിരിവള്ളികളുടെ കളക്ഷൻ

Posted By: ഗൗതം
Subscribe to Filmibeat Malayalam

2016ന്റെ ഒടുക്കം മലയാള സിനിമ മോഹന്‍ലാലിന്റെ കൈയിലായിരുന്നു. ഒപ്പവും പുലിമുരുകനുമെല്ലാം ബോക്‌സോഫീസില്‍ പ്രതീക്ഷിച്ചതിന് അപ്പുറത്തെ വിജയമാണ് നേടിയത്. മലയാള സിനിമയില്‍ ആദ്യമായി 100 കോടി കടക്കുന്ന ആദ്യ സിനിമ എന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കി. ഇപ്പോള്‍ പുലിമുരുകന്‍ അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലെ റിലീസ്. സിനിമാക്കാരുടെയും തിയേറ്ററുകാരുടെയും സമരത്തിന് ഒടുവില്‍ ജനുവരി 19ന് ദുല്‍ഖര്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ റിലീസ് ചെയ്തു. തൊട്ടടുത്ത ദിവസം ജനുവരി 20ന് മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തി. മികച്ച പ്രതികരണമാണ് രണ്ട് ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. ബോക്‌സോഫീസ് കളക്ഷനിലൂടെ തുടര്‍ന്ന് വായിക്കാം.


മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഒരു മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മീനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.


ഇനീഷ്യല്‍ കളക്ഷന്‍

ജനുവരി 20നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം 3.9 കോടി നേടി. 2.58 കോടി നെറ്റ് കളക്ഷനിലൂടെയും 1.46 കോടി ഷെയറിലൂടെയും സ്വന്തമാക്കി. ഇതോടെ വമ്പന്‍ വിജയമായി മാറിയ പുലിമുരുകന്റെ റെക്കോര്‍ഡാണ് മുന്തിരിവള്ളികള്‍ തകര്‍ത്തത്.


മൂന്ന് ദിവസംകൊണ്ട്

337 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 8 കോടി 65 ലക്ഷം രൂപ ഗ്രോസ് കളക്ഷന്‍ നേടി. 16. 35 ലക്ഷം രൂപയാണ് ചിത്രം മൂന്ന് ദിവസംകൊണ് കൊച്ചിമള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടിയത്.


ജോമോന്റെ സുവിശേഷങ്ങള്‍

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. മുകേഷ്, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇത് ആദ്യമായാണ് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാടിനെ പോലുള്ള ഒരു സീനിയര്‍ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.


ഇനീഷ്യല്‍ കളക്ഷന്‍-ജോമോന്‍

2.71 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.


മൂന്ന് ദിവസംകൊണ്ട്

മൂന്ന് ദിവസംകൊണ്ട് ചിത്രം ആറ് കോടി 15 ലക്ഷം രൂപയാണ് ബോക്‌സോഫീസില്‍ നേടിയത്. നാല് ദിവസംകൊണ്ട് 57 ലക്ഷം രൂപ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമായി നേടി.


English summary
Munthirivallikal thalirkkumbol box office collection

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam