»   » പുലിമുരുകനെ വെല്ലുമോ മുന്തിരിവള്ളികള്‍, റിലീസില്‍ റെക്കോര്‍ഡിട്ട് മോഹന്‍ലാല്‍ ചിത്രം

പുലിമുരുകനെ വെല്ലുമോ മുന്തിരിവള്ളികള്‍, റിലീസില്‍ റെക്കോര്‍ഡിട്ട് മോഹന്‍ലാല്‍ ചിത്രം

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ പ്രതിസന്ധി കാരണം വൈകിയാണ് റിലീസ് ചെയ്തതെങ്കിലും മുന്തിരിവള്ളിക്ക് അവകാശപ്പെടാന്‍ ചില കാര്യങ്ങളുണ്ട്. ചിത്രം ബോക്‌സോഫീസില്‍ തകര്‍ക്കുമോ എന്നുള്ള കാര്യം പറയാറായിട്ടില്ലെങ്കിലും റിലീസിങ്ങ് സെന്ററുകളുടെ കാര്യത്തില്‍ ചിത്രത്തിന് റെക്കോര്‍ഡാണ്.

337 തിയേറ്ററുകളിലാണ് വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തത്. നൂറു കോടി ചിത്രമായ പുലിമുരുകന്‍ 330 തിയേറ്ററിലാണ് റിലീസ് ചെയ്തത്. എണ്ണത്തില്‍ മുന്നിലാണ് കളക്ഷന്റെ കാര്യത്തില്‍ കൂടി മുന്നിലായാല്‍ മോഹന്‍ലാലിന് ഹാട്രിക് നേട്ടം സ്വന്തമാക്കാന്‍ കഴിയും.

എണ്ണത്തില്‍ റെക്കോര്‍ഡുമായി മുന്തിരിവള്ളി

337 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. നൂറു കോടി ചിത്രമായ പുലിമുരുകന് 330 റിലീസിങ്ങ് കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

ഹാട്രിക് നേടാനാവുമോ??

ദൃശ്യം, ഒപ്പം, പുലിമുരുകന്‍ മുന്ന് ഹിറ്റ് ചിത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മുന്തിരിവള്ളി ബോക്‌സോഫീസില്‍ ഹിറ്റായാല്‍ താരത്തിന് ഹാട്രിക് നേട്ടം അവകാശപ്പെടാം.

നിര്‍മ്മാതാവിന് പറയാനുള്ളത്

മലയാള സിനിമയിലെ മുടിചൂടാമന്നനാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മലയാളിയുടെ സ്വകാര്യ അഹങ്കാരമെന്നും വിശേഷിപ്പിക്കാം. സാധാരണ പ്രേക്ഷകരെപ്പോലെ സോഫിയയും കട്ട മോഹന്‍ലാല്‍ ഫാനാണ്. പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹം സോഫിയയുടെ ഉള്ളില്‍ ഉണ്ടായിരുന്നു.

മോഹന്‍ലാല്‍- മീന കൂട്ടുകെട്ട് വീണ്ടും

കുടുംബ പശ്ചാത്തലത്തില്‍ ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ക്ലൈമാക്‌സ് സീനുകളില്‍ സീരിയസ് അപ്രോച്ചാണ് നടത്തിയത്. കുടുംബ പ്രേക്ഷകരെയാണ് ചിത്രം ലക്ഷ്യമിടുന്നത്.

English summary
Mohanlal and Meena play the lead roles in this film, which is touted to be a family entertainer. Both the artists are pairing up after their successful movie Drishyam, which released 3 years back.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam