»   » ഫേസ്ബുക്ക് പൊങ്കാല, മുന്തിരിവള്ളി നിര്‍മ്മാതാവ് നിയമനടപടിയില്‍ നിന്നും പിന്‍വാങ്ങുന്നു കാരണം ??

ഫേസ്ബുക്ക് പൊങ്കാല, മുന്തിരിവള്ളി നിര്‍മ്മാതാവ് നിയമനടപടിയില്‍ നിന്നും പിന്‍വാങ്ങുന്നു കാരണം ??

Posted By: Nihara
Subscribe to Filmibeat Malayalam
മോഹന്‍ലാല്‍ ആരാധകരെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലൂടെ അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നുവെന്ന് മുന്തിരിവള്ളി നിര്‍മ്മാതാവ് സോഫിയ പോള്‍ അറിയിച്ചിരുന്നു. ചിത്രത്തിന് വേണ്ട പ്രമോഷന്‍ നടത്തിയില്ലെന്നും വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയില്‍ വീണ്ടും പോസ്റ്റര്‍ പ്രിന്റ് ചെയ്യാന്‍ പോലും നിര്‍മ്മാതാവ് തയ്യാറാകുന്നില്ലെന്നായിരുന്നു വിമര്‍ശകരുടെ പരാതി.

സോഫിയ പോളിന്റെയും മകന്റെയും ഫേസ്ബുക്ക് പേജില്‍ മോശമായ കമന്റും സന്ദേശങ്ങളും അയച്ചതിനെത്തുടര്‍ന്നാണ് അവര്‍ പരാതിയുമായി നീങ്ങാന്‍ തീരുമാനിച്ചത്. നിയമ നടപടിക്കൊരുങ്ങുന്ന കാര്യം സോഫിയ തന്നെയാണ് മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ നിയമ നടപടിയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നിയമ നടപടിയില്‍ നിന്നും പിന്‍വാങ്ങുന്നു

ഫേസ്ബുക്കിലൂടെ അപമാനിച്ചവര്‍ ക്ഷമാപണം നടത്തിയതിനാലാണ് നിയമനടപടിയില്‍ നിന്നും പിന്‍വാങ്ങിയത്. ഫേസ്ബുക്ക് മെസ്സേജുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതി നല്‍കുമെന്നായിരുന്നു മുന്‍പ് സോഫിയ പോള്‍ അറിയിച്ചിരുന്നത്.

മോഹന്‍ലാല്‍ ഫാന്‍സ് ഇടപെട്ടു

മോഹന്‍ലാല്‍ ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തു വന്നവരാണ് നിര്‍മ്മാതാവിനെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞത്. എന്നാല്‍ ഇവര്‍ ശരിക്കുമുള്ള ഫാന്‍സുകാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സോഫിയ പോള്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ലാല്‍ ഫാന്‍സ് വിഷയത്തില്‍ ഇടപെട്ടു. മോശം പരാമര്‍ശം നടത്തിയവര്‍ ക്ഷാപണം ചെദിക്കുകയും ചെയ്തതോടെയാണ് നിയമനടപടിയില്‍ നിന്നും പിന്‍മാറിയത്.

പോസ്റ്റര്‍ പ്രമോഷന്‍ കുറവാണെന്ന്

മോഹന്‍ലാല്‍ ജിബു ജേക്കബ് കൂട്ടുകെട്ടിലിറങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയുടെ നിര്‍മ്മാതാവാണ് സോഫിയ പോള്‍. ജനുവരി 20 ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമ ഹിറ്റായിട്ടും പോസ്റ്ററുകള്‍ അടിക്കാന്‍ പോലും നിര്‍മ്മാതാവ് തയ്യാറാകുന്നില്ലെന്നാണ് വിമര്‍ശകരുടെ പരാതി. ചിത്രത്തിന് വേണ്ടത്ര പ്രമോഷന്‍ നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

നിറയെ അഭിനന്ദനങ്ങള്‍

പുലിമുരുകന് ശേഷം ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രമെന്ന രീതിയില്‍ മുന്തിരിവള്ളികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച പ്രമോഷനല്‍ പരിപാടികളാണ് ചിത്രത്തിന് വേണ്ടി ചെയ്തത്. കുടുമബ ചിത്രമെന്ന നിലയില്‍ ചിത്രത്തിന് വന്‍സ്വീകാര്യതയാണ് ലഭിച്ചത്.

English summary
Sophiya's son Kevin has told that no case has been filed, as both parties had apologised to them. "These two people had used very obscene language at my mother in their comments, claiming that we didn't do stick enough posters for the film. It's the discretion of the producer what posters should go where. We had spoken to the head of the Mohanlal Fans Association who spoke to us politely, saying that such activities are not becoming of a fan of Mohanlal. One of the abusers had personally apologised to me. The other person too has now apologised," he says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam