»   » മുന്തിരി വള്ളികള്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ്; ആദ്യ പത്ത് ദിവസം കൊണ്ട് നേടിയ കലക്ഷന്‍

മുന്തിരി വള്ളികള്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ്; ആദ്യ പത്ത് ദിവസം കൊണ്ട് നേടിയ കലക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ വിജയ യാത്ര തുടരുകയാണ്. 2016 ല്‍ ഒപ്പം, പുലിമുരുകന്‍, ജനതാ ഗാരേജ് തുടങ്ങിയ വമ്പന്‍ വിജയങ്ങള്‍ നേടിയ മോഹന്‍ലാലിന് 2017 ഉം ഒട്ടും മോശമല്ല. സിനിമാ സമരങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും മികച്ച പ്രതികരണവും കലക്ഷനും നേടി മുന്നേറുകയാണ്.

മോഹന്‍ലാലും ദുല്‍ഖറും തമന്നയും ഒരേ വേദിയില്‍ എന്താ സംഭവം???


സിന്ദുരാജിന്റെ തിരക്കഥയില്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണയത്തിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ബോക്‌സോഫീസിലെ കിലുക്കം കൂടുന്നു. ആദ്യ പത്ത് ദിവസം കൊണ്ട് തന്നെ ചിത്രം 19 കോടിയിലേറെ കലക്ഷന്‍ കേരളത്തില്‍ നിന്ന് മാത്രം നേടി.


പത്ത് ദിവസം കൊണ്ട്

പത്ത് ദിവസത്തെ പ്രദര്‍ശനത്തിലൂടെ കേരളത്തില്‍ നിന്ന് മാത്രം മുന്തിരി വള്ളികള്‍ നേടിയത് 19.65 കോടി രൂപയാണ്. ഇന്ത്യ ആകെയുള്ള പ്രദര്‍ശനത്തിലൂടെ 20 കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിയിട്ടുണ്ടാവും എന്നാണ് ട്രേഡ് അനലൈസിന്റെ വിശകലനം.


തലസ്ഥാനത്ത് നിന്ന്

തലസ്ഥാന നഗരിയായ തിരിവനന്തപുരത്ത് നിന്ന് മാത്രം മുന്തിരി വള്ളികള്‍ നേടിയത് 75 ലക്ഷമാണ്. ഇതില്‍ ഏരീസ് പ്ലക്‌സ് തിയേറ്ററില്‍ നിന്നു മാത്രം 46 ലക്ഷം വാരി.


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍

പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ മോഹന്‍ലാലിന്റെ മുന്തിരി വള്ളികളും ഒരു കോടി നേടി ഹാട്രിക് കരസ്ഥമാക്കി. ആകെ നാല് മോഹന്‍ലാല്‍ ചിത്രങ്ങളാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരു കോടി നേടിയത്. പുലിമുരുകനും ഒപ്പവും മുന്തിരി വള്ളികളും കൂടാതെ ദൃശ്യവും ഈ പട്ടികയില്‍ പെടുന്നു.


എത്ര ഷോകള്‍

അതേ സമയം കേരളത്തില്‍ ഇതിനോടകം ചിത്രം അയ്യായിരം ഷോകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പുലിമുരുകന് ശേഷം ഏറ്റവും വേഗത്തില്‍ 5000 ഷോകള്‍ പൂര്‍ത്തിയാക്കുന്ന ചിത്രമെന്ന വിശേഷണവും ഇനി മുന്തിരി വള്ളികള്‍ക്കാണ്.


നാല് ദിവസം കൊണ്ട് പത്ത് കോടി

പുലിമുരുകന് പിന്നാലെ മുന്തിരി വള്ളികളും ഏറ്റവും വേഗത്തില്‍ പത്ത് കോടി കടന്നിരുന്നു. ജനുവരി 20 ന് റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 10.06 കോടി കലക്ഷന്‍ നേടി. അതേ സമയം മുരുകന്‍ 3 ദിവസം കൊണ്ടാണ് പത്ത് കോടി കടന്നത്.


English summary
Munthirivallikal Thalirkkumbol Box Office: 10 Days Kerala Collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam