»   » മുരുകനെ തോല്‍പ്പിച്ചില്ല,, എന്നാലും റെക്കോര്‍ഡാണ്; മുന്തിരി വള്ളികള്‍ 4 ദിവസം കൊണ്ട് നേടിയ കലക്ഷന്‍

മുരുകനെ തോല്‍പ്പിച്ചില്ല,, എന്നാലും റെക്കോര്‍ഡാണ്; മുന്തിരി വള്ളികള്‍ 4 ദിവസം കൊണ്ട് നേടിയ കലക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവുമായി മോഹന്‍ലാല്‍ മത്സരിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തോടല്ല, തന്റെ തന്നെ മുന്‍ ചിത്രമായ പുലിമുരുകനോടാണ്. പുലിമുരുകനെ കടത്തി വെട്ടാന്‍ കഴിഞ്ഞില്ലെങ്കിലും, കലക്ഷന്റെ കാര്യത്തില്‍ പുതിയൊരു ചരിത്രമെഴുതാന്‍ ഈ ലാല്‍ ചിത്രത്തിനും സാധിച്ചു.

എങ്ങോട്ടും ചായ്‌വില്ലാത്തയാളാണ്, മോഹന്‍ലാലിനെ ചെളിവാരിയെറിയുന്നത് ഖേദകരമാണെന്ന് മന്ത്രി തോമസ് ഐസക്!


ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ബ്ലോക്ബസ്റ്റര്‍ ഹിറ്റായി കഴിഞ്ഞു. ഇനി എത്ര കലക്ഷന്‍ ആകെ നേടും എന്നാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്. ഇതിനോടകം തന്നെ ചിത്രം 10 കോടി കടന്നു. നോക്കാം ചിത്രം നാല് ദിവസം കൊണ്ട് നേടിയ ബോക്‌സോഫീസ് കലക്ഷന്‍ എത്രയാണെന്ന്.


പത്ത് കോടി കടന്നു

തിയേറ്റര്‍ സമരത്തിന് ശേഷം ജനുവരി 20 നാണ് മുന്തിരി വള്ളികള്‍ തളിര്‍ത്ത് തുടങ്ങിയത്. നാല് ദിവസത്തെ പ്രദര്‍ശനത്തിലൂടെ തന്നെ സിനിമ 10.06 കോടി കലക്ഷന്‍ നേടി എന്നാണ് കേള്‍ക്കുന്നത്. ഔദ്യോഗികമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.


മുരുകനെ തോല്‍പ്പിച്ചോ

അതേ സമയം, മോഹന്‍ലാലിന്റെ മുന്‍ ചിത്രമായ പുലിമുരുകന്റെ കലക്ഷന്‍ മറികടക്കാന്‍ മുന്തിരി വള്ളിതള്‍ക്ക് സാധിച്ചിട്ടില്ല. വെറും മൂന്ന് ദിവസം കൊണ്ടാണ് മുരുകന്‍ 10 കോടി കടന്നത്. മുന്തിരി വള്ളികള്‍ക്ക് 10 കോടി നേടാന്‍ നാല് ദിവസം വേണ്ടി വന്നു.


റെക്കോഡ് തന്നെ

പുലിമുരുകനെ കടത്തി വെട്ടാന്‍ കഴിഞ്ഞില്ലെങ്കിലും മുന്തിരി വള്ളികള്‍ തളിര്‍ത്തപ്പോഴുള്ള ഈ നേട്ടം റെക്കോഡ് തന്നെയാണ്. ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കലക്ഷന്‍ നേടുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രമെന്ന പേരും ഇനി ഈ ലാല്‍ ചിത്രത്തിനാണ്.


ആദ്യ ദിവസത്തെ കലക്ഷന്‍

ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍ക്കൊപ്പമാണ് (ജനുവരി 19) മുന്തിരി വള്ളികളും (ജനുവരി 20) തിയേറ്ററിലെത്തിയത്. ജോമോനെ കവച്ചുവച്ച് മുന്തിരി വള്ളികള്‍ ആദ്യ ദിവസം തന്നെ 3.09 കോടി ഗ്രോസ് കലക്ഷന്‍ നേടി.


എന്തായിരിയ്ക്കും ഭാവി?

ജനുവരി അവസാനത്തോടെ ചിത്രം വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യും. അതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന അഞ്ച് ചിത്രങ്ങളിലൊന്ന് മുന്തിരി വള്ളികള്‍ തന്നെയായിരിയ്ക്കും എന്നാണ് സിനിമാ നിരീക്ഷകരുടെ നിരീക്ഷണം.


English summary
Here we present the 4 days box office collection report of Mohanlal's Munthirivallikal Thalirkkumbol

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam