»   »  ജോമോനെയോ മുന്തിരിവള്ളികളോ? ആളുകള്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രം, ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

ജോമോനെയോ മുന്തിരിവള്ളികളോ? ആളുകള്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രം, ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ തിക്കും തിരക്കുമാണ്. സമരത്തിന് ശേഷം രണ്ട് മലയാള ചിത്രങ്ങളാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പുലിമുരുകന്‍ എന്ന വമ്പന്‍ വിജയത്തിന് ശേഷം മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മെഗാസ്റ്റാറിന്റെ മകനും യുവാക്കളുടെ ഹരമായ ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങളും.

ഈ വര്‍ഷം ആദ്യം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ജനുവരി 19ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ജനുവരി 20ന് മോഹന്‍ലാല്‍-ജിബു ജേക്കബ് കൂട്ടുക്കെട്ടിലെ മുന്തിരിവള്ളികളും എത്തി. ഏറ്റവും മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ബോക്‌സോഫീസ് കളക്ഷനിലൂടെ തുടര്‍ന്ന് വായിക്കാം.


ജോമോന്റെ സുവിശേഷങ്ങള്‍

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഇത് ആദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. മുകേഷ്, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ ആദ്യമായി സീനിയര്‍ നടന്മാരുടെ കൂടെ അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.


തിരക്കഥ

ഇക്ബാല്‍ കുറ്റിപ്പുറമാണ് ജോമോന്റെ തിരക്കഥ എഴുതിയത്. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രേമം ഫെയിം അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്.


ആദ്യ ദിവസം- കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിവസം 2.71 കോടിയാണ് ജോമോന്റെ സുവിശേഷങ്ങള്‍ ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്. ജനുവരി 19നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ചിത്രം കൂടിയാണിത്.


മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

പുലിമുരുകന്‍ എന്ന ചരിത്ര വിജയത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയാണ് നായിക. മികച്ച കുടുംബ ചിത്രം എന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.


ആദ്യ ദിവസം-കളക്ഷന്‍

3.9 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. 2.58 കോടി നെറ്റ് കളക്ഷനിലൂടെയും 1.46 കോടി ഷെയറിലൂടെയും ചിത്രം സ്വന്തമാക്കി. ഇതോടെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ ഇനീഷ്യല്‍ കളക്ഷനാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ബോക്‌സോഫീസില്‍ നേടിയത്.


50 കോടിയിലേക്ക്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ബോക്‌സോഫീസില്‍ 50 കോടി കടക്കും. അതോടെ 50 കോടി കടക്കുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.


English summary
Munthirivallikal Thalirkkumbol Box Office First Day Collections: Beats Jomonte Suvisheshangal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam