»   » മുന്തിരിവള്ളിയിലെ ആനിയമ്മയാവാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് ഈ താരത്തിനെ,സിനിമ ഇറങ്ങിയപ്പോഴോ??

മുന്തിരിവള്ളിയിലെ ആനിയമ്മയാവാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് ഈ താരത്തിനെ,സിനിമ ഇറങ്ങിയപ്പോഴോ??

By: Nihara
Subscribe to Filmibeat Malayalam

ദൃശ്യം സമ്മാനിച്ച വിജയത്തിനു ശേഷം മോഹന്‍ലാലും മീനയും ഒരുമിച്ച സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഇരുവര്‍ക്കുമിടയിലെ മികച്ച കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ കൂട്ടുകെട്ട് തിയേറ്ററുകളില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. മോഹന്‍ലാല്‍ മീന കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും വിജയിച്ച ചരിത്രമേയുള്ളൂ..

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത് മീനയെ ആയിരുന്നില്ലെന്ന് അഭിമുഖങ്ങളില്‍ ചിത്രത്തിന്റെ അണിറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ആ താരത്തിന്റെ അസൗകര്യം കാരണമാണ് നറുക്ക് മീനയ്ക്ക് വീണത്.

ആദ്യം സമീപിച്ചത് മറ്റൊരാളെ

ഉലഹന്നാന്റെ പ്രിയപത്‌നിയാവുന്നതിനായി ആദ്യം സമീപിച്ചത് വിദ്യാ ബാലനെ ആയിരുന്നു. എന്നാല്‍ പതിവു പോലെ ഇത്തവണയും താരത്തിന് ഡേറ്റുണ്ടായിരുന്നില്ല. മറ്റൊരു ചിത്രവുമായി കരാറൊപ്പിട്ടതിനാല്‍ താരത്തിന് ആനിയമ്മയാവാന്‍ കഴിഞ്ഞില്ല

തിരക്ക് കാരണം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല

ചിത്രത്തിന്റെ കഥയുമായി അണിയറ പ്രവര്‍ത്തകര്‍ വിദ്യാ ബാലനെയാണ് സമീപിച്ചിരുന്നത്. കഥ ഏറെ ഇഷ്ടപ്പെട്ടിരുന്നു വിദ്യയ്ക്ക്. എന്നാല്‍ തിരക്ക് കാരണം അഭിനയിക്കാന്‍ പ്രോജക്ട് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.

മീനയെ തേടിയെത്തി

വിദ്യാബാലന്‍ ഏറ്റെടുക്കാത്തതിനെത്തുടര്‍ന്നാണ് നായികാ വേഷം മീനയ്ക്ക് ലഭിച്ചത്. ദൃശ്യത്തിന് ശേഷം വീണ്ടു ആ കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് വിരസതയുണ്ടാക്കുമോ എന്ന ആശങ്കയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ആ ആശങ്ക അസ്ഥാനത്തായിരുന്നുവെന്ന് പ്രേക്ഷകര്‍ തെളിയിച്ചു.

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം

ജിബു ജേക്കബ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു.

English summary
Sophia Paul reveal the background stories of casting of the film Munthirivallikal Thalirkumpol.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam