»   »  ഭാര്യയെ പറ്റിയ്ക്കുന്ന ഭര്‍ത്താവാണോ മുന്തിരി വള്ളിയില്‍ മോഹന്‍ലാല്‍; കാണൂ

ഭാര്യയെ പറ്റിയ്ക്കുന്ന ഭര്‍ത്താവാണോ മുന്തിരി വള്ളിയില്‍ മോഹന്‍ലാല്‍; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണിത് എന്ന് ഒരു മിനിട്ട് 4 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് തന്നെ വ്യക്തം.

ഇത് വെറും ലുക്കല്ല,'മോഹന്‍ലാലിന്റെ 'ഫാന്‍മേഡ്' ചിത്രം, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ എന്താണ്


അനൂപ് മേനോനും മോഹന്‍ലാലുമാണ് ആദ്യ ടീസറില്‍ എത്തിയിരിയ്ക്കുന്നത്. തെറ്റായി വഴിയില്‍ പോകുന്ന ഭര്‍ത്താക്കന്മാരാണോ ഇരുവരും എന്ന സന്ദേഹം ടീസറിലുണ്ട്.


സംവിധാനം

വെള്ളിമൂങ്ങ എന്ന കുഞ്ഞുചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ വിശ്വാസം നേടിയ ജിബു ഡേക്കബ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍. വെള്ളിമൂങ്ങയെ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന കുടുംബ ചിത്രമാണ് മുന്തിരി വള്ളികളും.


മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്. വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കി എം സിന്ധുരാജാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്.


നായിക മീന

മോഹന്‍ലാലിന്റെ ഹിറ്റ് ജോഡി മീനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ചഭിനയിച്ച ദൃശ്യവും ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. പക്ക ഒരു കുടുംബിനിയായിട്ടാണ് മീന ചിത്രത്തിലെത്തുന്നത്.


മറ്റ് താരങ്ങള്‍

അനൂപ് മേനോന്റെ നായികയായി സൃന്ദ അഷബ് എത്തുന്നു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ ശ്രദ്ധേയായ അയ്മ സെബാസ്റ്റിയല്‍ ലാലിന്റെയും മീനയുടെയും മകളായി എത്തുന്നു. രാഹുല്‍ മാധവ്, കലാഭവന്‍ ഷാജോണ്‍, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.


ടീസര്‍ കാണാം

വളരെ രസകരമായ മുന്തിരി വള്ളികളുടെ ടീസര്‍ കാണൂ... ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും


English summary
Munthirivallikal Thalirkkumbol is a Malayalam family drama film directed by Jibu Jacob, written by Sindhu Raj and produced by Sophia Paul, loosely based on the Malayalam short story Pranayopanishad by V. J. James.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X