»   » പെണ്ണ് കാണാന്‍ വരുന്നയാളിന്റെ പേര് ലാല്‍ എന്നാണെന്ന് അറിഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല!

പെണ്ണ് കാണാന്‍ വരുന്നയാളിന്റെ പേര് ലാല്‍ എന്നാണെന്ന് അറിഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല!

Posted By: ഗൗതം
Subscribe to Filmibeat Malayalam

താര രാജാവ് മോഹന്‍ലാലിനോടുള്ള അമിത ആരാധനയെ കുറിച്ച് ഫാന്‍സ് പേജ് വഴി പലരും തുറന്ന് പറയാറുണ്ട്. അടുത്തിടെ 93.5 റെഡ് എഫ് എം റേഡിയോ നടത്തിയ 'മൈ ലൈഫ് മൈ വൈഫ്' കോണ്‍ഡസ്റ്റില്‍ വിജയികളായ ദമ്പതികള്‍ക്ക് സമ്മാനം വിതരണം ചെയ്യാന്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയിരുന്നു.

ഏറ്റവും പുതിയ ചിത്രമായ മുന്തിരിവള്ളികളുടെ പ്രമോഷന്റെ ഭാഗമായാണ് കോണ്‍ഡസ്റ്റ് നടത്തിയത്. ചടങ്ങില്‍ വച്ച് ഒരു പെണ്‍കുട്ടി ലാലിനോടുള്ള തന്റെ ആരാധനയെ കുറിച്ച് തുറന്ന് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

ലാല്‍ എന്ന് പേരുള്ളയാള്‍

മോഹന്‍ലാലിനോടുള്ള കടുത്ത ആരാധനക്കൊണ്ട് തന്നെ ലാല്‍ എന്ന് പേരുള്ളയാള്‍ വിവാഹാലോചനയുമായി എത്തിയപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

ലാലിന്റെ മുമ്പില്‍ വെച്ച്

മോഹന്‍ലാലിന്റെ മുമ്പില്‍ വച്ചാണ് പെണ്‍കുട്ടി തന്റെ കടുത്ത ആരാധനയെ കുറിച്ച് തുറന്ന് പറഞ്ഞത്. അത് ലാല്‍ ചിരിച്ചു. നിര്‍മ്മാതാവ് സോഫിയപോള്‍, അനൂപ് മേനോന്‍, സിന്ധുരാജ്, നടി നേഹ സക്‌സേന തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മുന്തിരിവള്ളികള്‍ ബോക്‌സോഫീസില്‍

ജനുവരി 20ന് തിയേറ്ററുകളില്‍ എത്തിയ മുന്തിരിവള്ളികള്‍ക്ക് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം കേരളത്തിലെ 337 തിയേറ്ററുകളില്‍ നിന്ന് മാത്രമായി 3.9 കോടി ഇനീഷ്യല്‍ കളക്ഷന്‍ നേടി.

ഒരാഴ്ച പിന്നിടുമ്പോള്‍

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 10 കോടിയ്ക്ക് മുകളില്‍ ചിത്രം ബോക്‌സോഫീസില്‍ കളക്ട് ചെയ്തു. അതേ സമയം ജനുവരി 19ന് റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങളും ഏറ്റവും മികച്ച കളക്ഷനാണ് നേടുന്നത്.

English summary
Munthirivallikal Thalirkkumbol promotion function.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam