ചരിത്ര വിജയം ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍, സിംഗപ്പൂരിലും മുന്തിരിവള്ളി തളിര്‍ത്തു
വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ വ്യാജപ്പകര്‍പ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത് ഏവരേയും ഞെട്ടിച്ചിരുന്നു.
തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ജൈത്രയാത്ര തുടരുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിംഗപ്പൂരിലും റിലീസ് ചെയ്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ചിത്രം സിംഗപ്പൂരില്‍ റിലീസ് ചെയ്ത കാര്യം ആരാധകരെ അറിയിച്ചിട്ടുള്ളത്. പുലിമുരുകനിലൂടെ ബോക്‌സോഫീസുകളില്‍ നിന്നും നേടിയ റെക്കോര്‍ഡ് ഇത്തവണയും ആവര്‍ത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് കംപ്ലീറ്റ് ആക്ടറിന്റെ ആരാധകര്‍.
21 ദിവസത്തിനുള്ളില്‍ 20 കോടിയാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും ചിത്രം നേടിയത്. ചിത്രം 50 കോടിയിലധികം നേടുമെന്ന തരത്തിലുള്ള പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ വ്യാജപ്പകര്‍പ്പ് ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത് ഏവരേയും ഞെട്ടിച്ചിരുന്നു. സിനിമാ വ്യവസായത്തിന് തന്നെ ഭീഷണി ഉയര്‍ത്തിയാണ് ചില സൈറ്റുകള്‍ സിനിമകളുടെ തിയേറ്റര്‍ പതിപ്പ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നത്. മുന്തിരിവള്ളികളുടെ തിയേറ്റര്‍ പതിപ്പും ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കേരളത്തില്‍ പതിനായിരം തികച്ചു
ക്രിസ്മസ് റിലീസ് മുന്‍നിര്‍ത്തിയായിരുന്നു ജിബു ജേക്കബ് മുന്തിരിവള്ളികള്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ സിനിമാ പ്രതിസന്ധി ആരംഭിച്ചതോടെ ക്രിസ്മസിന് ഒരു ചിത്രവും റിലീസ് ചെയ്യാത്ത സാഹചര്യമായിരുന്നു. പിന്നീട് പ്രതിസന്ധികളും പ്രശ്‌നവുമൊക്കെ മാറി ജനുവരി 20 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ഇതിനോടകം തന്നെ കേരളത്തില്‍ പതിനായിരം പ്രദര്‍ശനം തികച്ച ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ആ പേര് സെലക്റ്റ് ചെയ്യാനുള്ള കാരണം
പ്രണയം നഷ്ടപ്പെട്ട ഒരാളുടെ ജീവിതം വളരെ വരണ്ടതായിരിക്കും. ഇങ്ങനെ ഒരവസ്ഥയില്‍ പ്രണയം വീണ്ടും മൊട്ടിടുകയാണെങ്കില്‍ അവിടെ മുന്തിരിവള്ളികള്‍ തളിരിടും. അതാണ് ചിത്രത്തിന്റെ പാരും കഥയും തമ്മിലുള്ള ബന്ധമെന്നാണ് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നത്.

ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തമുള്ള കുടുംബ ചിത്രം
കുടുംബ പശ്ചാത്തലത്തില്‍ ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ക്ലൈമാക്‌സ് സീനുകളില്‍ മാത്രമേ സീരിയസ് അപ്രോച്ച് നടത്തിയിട്ടുള്ളൂ. അല്ലാത്ത സമയത്തൊക്കെ സന്ദര്‍ഭത്തിന് അനുസരിച്ചുള്ള നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളിമൂങ്ങയിലെപ്പോലെ കൗണ്ടര്‍ കോമഡിയല്ല മറിച്ച് സ്വിറ്റേഷണല്‍ കോമഡിയാണ് ചിത്രത്തിലേത്.

ചിത്രത്തിലേക്ക് കടന്നുവന്നത് നാലാമനായി
തിരക്കഥാകൃത്ത് സിന്ധുരാജ്, നിര്‍മ്മാതാവ് സോഫിയ പോള്‍, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷമാണ് ചിത്രത്തിലേക്ക് താന്‍ ജോയിന്‍ ചെയ്തതെന്നും സംവിധായകന്‍ ജിബു ജേക്കബ് പറഞ്ഞു. തിരക്കഥാകൃത്തും നിര്‍മ്മാതാവും കൂടി മോഹന്‍ ലാലിനോട് കഥ പറഞ്ഞു, ലാലേട്ടന്‍ അഭിനയിക്കാന്‍ സമ്മതിച്ചു ഡേറ്റ് നല്‍കിയതിന് ശേഷമാണ് താന്‍ ഈ ചിത്രത്തിലേക്ക് എത്തിയത്.

ഉലഹന്നാന്‍ ലാലേട്ടന് മാത്രം ചെയ്യാന്‍ കഴിയുന്നത്
ഉലഹന്നാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ആള്‍ മോഹന്‍ലാല്‍ തന്നെയാണെന്നാണ് സംവിധായകനും സമ്മതിക്കുന്നത്. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിവരും നേരത്തേ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

സിനിമ കണ്ട മോഹന്‍ലാലിന്റെ പ്രതികരണം
സിനിമാ സമരം നടക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ ചിത്രം കണ്ടത്. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലാല്‍ ഈ സിനിമ കണ്ടത്. സിനിമ കണ്ടതിന് ശേം രാത്രിയില്‍ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് തനിക്ക് സമാധാനമായതെന്നും സംവിധായകന്‍ പറഞ്ഞു.

മോഹന്‍ലാല്‍ മീന കെമിസ്ട്രി വീണ്ടും
നിരവധി സിനിമകളില്‍ ഒരുമിച്ച അഭിനയിച്ചിട്ടുണ്ട് മോഹന്‍ലാലും മീനയും. നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട കൂട്ടുകെട്ടിനെ വീണ്ടും സ്‌ക്രീനില്‍ അവതരിപ്പിച്ചാല്‍ വിരസത ഉണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോള്‍ മുതല്‍ ഈ കൂട്ടുകെട്ട് വലിയ മുതല്‍ക്കൂട്ടാവുമെന്ന് തോന്നിയെന്നും സംവിധായകന്‍ പറഞ്ഞു.


Click it and Unblock the Notifications











