»   » ശ്രീലങ്കയിലെ ഓട്ടോയും മുന്തിരിവള്ളിയും , മൈ ലൈഫ് ഈസ് മൈ വൈഫ് ടാഗിനു പിന്നിലെ കഥ അറിയാം

ശ്രീലങ്കയിലെ ഓട്ടോയും മുന്തിരിവള്ളിയും , മൈ ലൈഫ് ഈസ് മൈ വൈഫ് ടാഗിനു പിന്നിലെ കഥ അറിയാം

Posted By: Nihara
Subscribe to Filmibeat Malayalam

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ഏറെ ശ്രദ്ധേയമാണ്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിന്ധുരാജാണ് ടാഗ് ലൈനും തയ്യാറാക്കിയത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടാഗിന് പിന്നിലെ കഥ തിരക്കഥാകൃത്ത് പങ്കുവെച്ചത്.

മൈ വൈഫ് ഈസ് മൈ ലൈഫ് എന്ന ടാഗ് ലൈനോടെയാണ് മുന്തിരിവള്ളി എത്തിയത്. കുടുംബ പശ്ചാത്തവലും മോഹന്‍ലാല്‍ മീന കൂട്ടുകെട്ടും ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കി. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുമിച്ചു കാണാവുന്ന ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

പ്രണയോപനിഷത്തില്‍ നിന്നും കിട്ടിയ ത്രെഡ്

വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയില്‍ നിന്നാണ് മുന്തിരിവള്ളി ചെയ്യാനുള്ള ത്രെഡ് ലഭിച്ചത്. വായിച്ചയുടനെ സിനിമാ സാധ്യത മനസ്സിലാക്കിയ കഥ സിനിമയാക്കാനുള്ള തീരുമാനവുമായി കഥാകൃത്തിനെ സമിപിച്ചപ്പോള്‍ അത് മറ്റൊരോ സിനിമയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ആ ശ്രമം എന്തുകൊണ്ടോ നടന്നില്ല. പിന്നീട് അതിനുള്ള അവസരം സിന്ധുരാജിനെ തന്നെ തേടിയെത്തി.

പല കഥകളും കേട്ട് ഇഷ്ടപ്പെടാതിരുന്ന നിര്‍മ്മാതാവ്

ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഫിയ പോള്‍ പല കഥകളും കേട്ട് ഒന്നും ഇഷ്ടപ്പെടാതിരുന്ന സമയത്താണ് ഈ കഥയുമായി അവരെ സമീപിച്ചത്. കഥ ഇഷ്ടപ്പെട്ട അവരാണ് ചിത്രത്തിനു വേണ്ടി മോഹന്‍ലാലിനെ സമീപിച്ചത്. പിന്നീടാണ് കാര്യങ്ങളെല്ലാം സെറ്റായത്.

മൈ ലൈഫ് ഈസ് മൈ വൈഫ്

സഞ്ചാര പ്രേമിയായ സിന്ധുരാജ് സുഹൃത്തുക്കളുമൊത്ത് ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. അവിടെ പോയപ്പോള്‍ ഒരു ഓട്ടോയില്‍ എഴുതി വെച്ചിരിക്കുന്ന വാചകം ശ്രദ്ധിക്കാനിടയായി. വലുതായി എഴുതി വെച്ച വാചകം തന്റെ സിനിമയുടെ ടാഗ് ലൈനായി ഉപയോഗിക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു.

കുടുംബവുമൊത്ത് ചിത്രം കണ്ടിരുന്നു

ചിത്രം റിലീസായതിനു ശേഷം കുടുംബവുമൊത്ത് തിയേറ്ററില്‍ പോയി സിനിമ കണ്ടിരുന്നു. ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

English summary
Sindhuraj reveal the background stories of tag line of the film Munthirivallikal Thalirkumpol.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam