»   » മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ -മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ -മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Posted By: Pratheeksha
Subscribe to Filmibeat Malayalam

പുലിമുരുകനു ശേഷം പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്റെ ഫസ്റ്റ് ലുക്ക്
മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായാണ് ലാല്‍ എത്തുന്നത്. മൈ ലൈഫ് ഈസ് മൈ വൈഫ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഒരു കെട്ടിട സമുച്ചയത്തിനു മുന്നില്‍ നിന്ന് മുണ്ട് മടക്കിക്കുത്തി ഒരു കൈയ്യില്‍ കുടവും മറ്റേ കൈയ്യില്‍ ബക്കറ്റുമായി ചെറു ചിരിയോടെ നില്‍ക്കുന്ന ലാലാണ് പോസ്റ്ററിലുളളത്. എം സിന്ധുരാജാണ് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, കലാഭവന്‍ ഷാജോണ്‍, ലിഷോയ്,സുരേഷ് കൃഷ്ണ, ഐമ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലേത്തുന്നുണ്ട്.

mk-25-148

വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിനു വേണ്ടി സോഫിയാ പോളാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ദൃശ്യത്തിന് ശേഷം മീന മോഹന്‍ലാലിന്റെ നായികയായെത്തുന്ന ചിത്രം കൂടിയാണിത്

റഫീക്ക് അഹമ്മദ്,മധു വാസുദേവന്‍, ഡിബി അജിത് കുമാര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം ജയചന്ദ്രനും ബിജിപാലുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

English summary
munthirivallikal thalirkkumpol first look motion poster out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam