മുന്തിരിവള്ളിയില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിച്ചത് ആ ഒരൊറ്റ കാരണം??

പഴകുന്തോറും വീര്യം കൂടുന്ന പഴവര്‍ഗമാണ് മുന്തിരി. റിലീസ് ചെയ്യാന്‍ ഏറെ വൈകിയെങ്കിലും ഇനി മുതല്‍ ഉലഹന്നാനും ആനിയമ്മയും പ്രേക്ഷകര്‍ക്ക് സ്വന്തമാണ്.

By Nihara

മോഹന്‍ലാല്‍ ജിബു ജേക്കബ് ടീമിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ്. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം വീണ്ടും മലയാള സിനിമ തിയേറ്ററുകളില്‍ സജീവമാവുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.

സിനിമാ ജീവിതത്തില്‍ മൂന്നാമത്തെ സിനിമയുമായാണ് സോഫിയ പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മുന്‍പ് നിര്‍മ്മിച്ച സിനിമകളേക്കാള്‍ ഒരല്‍പം ഇഷ്ടം കൂടുതലുണ്ട് ഈ ചിത്രത്തിനോട് കാര്യം മറ്റൊന്നുമല്ല സോഫിയയും കുടുംബവും കട്ട ലാല്‍ ഫാന്‍സാണ്. ഇഷ്ടതാരത്തെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സോഫിയ ഇപ്പോള്‍.

സോഫിയയുടെ സ്വപ്‌നം പൂവണിഞ്ഞു

മോഹന്‍ലാലിനെ നായകനാക്കാന്‍ കാരണമുണ്ട്

മലയാള സിനിമയിലെ മുടിചൂടാമന്നനാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മലയാളിയുടെ സ്വകാര്യ അഹങ്കാരമെന്നും വിശേഷിപ്പിക്കാം. സാധാരണ പ്രേക്ഷകരെപ്പോലെ സോഫിയയും കട്ട മോഹന്‍ലാല്‍ ഫാനാണ്. പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹം സോഫിയയുടെ ഉള്ളില്‍ ഉണ്ടായിരുന്നു.

ഒറ്റ കേള്‍വിയില്‍ത്തന്നെ നായകനെ തീരുമാനിച്ചു

കഥ കേട്ടപ്പോഴേ നായകനെ തീരുമാനിച്ചു

സിനിമയിലെ ഒരു സുഹൃത്ത് മുഖേനയാണ് തിരക്കഥാകൃത്തായ സിന്ധുരാജ് കഥ പറയാന്‍ എത്തിയത്. കഥ കേട്ടപ്പോള്‍ മുതല്‍ ഉലഹന്നാനായി സങ്കല്‍പ്പിച്ചത് മോഹന്‍ലാലിനെയാണ്. പിന്നീട് ലാലേട്ടനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും കഥ നന്നായി ഇഷ്ടപ്പെട്ടു.

മുന്തിരിവള്ളികള്‍ പ്രേക്ഷക സമക്ഷത്തേക്ക്

ആനിയമ്മയും ഉലഹന്നാനും ഇനി പ്രേക്ഷകരുടെ മുന്നില്‍

മുന്തിരിവള്ളികളിലെ ഉലഹന്നാനെ ഇത്ര ഭംഗിയായി അവതരിപ്പിക്കാന്‍ ലാലേട്ടനെ കഴിയൂ. മറ്റൊരാള്‍ ചെയ്താല്‍ ഇത്ര ഭംഗിയാകുമെന്ന് തോന്നുന്നില്ല. തിരക്കഥ എഴുതുമ്പോള്‍ മുതല്‍ സിന്ധുരാജിന്റെ മനസ്സിലും മോഹന്‍ലാല്‍ ആണ് ഉണ്ടായിരുന്നത്.

വിദ്യാ ബാലനെ സമീപിച്ചിരുന്നു

ആനിയമ്മയാവാന്‍ വിദ്യാ ബാലനെ ക്ഷണിച്ചിരുന്നു

ഉലഹന്നാന്റെ പ്രിയ പത്‌നി ആനിയമ്മയുടെ വേഷം അവതരിപ്പിക്കുന്നതിനായി വിദ്യാ ബാലനെ കാസ്റ്റ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ വിദ്യയുടെ ഡേറ്റ് ലഭിച്ചില്ല. പിന്നീട് അധികമാരെയും അന്വേഷിക്കാതെ മീനയെ സമീപിക്കുകയായിരുന്നു. മലയാളികള്‍ക്ക് സുപരിചിതയായ മീനയെ ആനിയമ്മയാവാന്‍ ക്ഷണിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X