»   » ഞാന്‍ കണ്ടത് പോലയെല്ല ലാല്‍ ജോസും ദിലീപും കണ്ടത്, രസികന്‍ ജീവിതത്തിനേറ്റ കനത്ത തിരിച്ചടി; മുരളി ഗോപി

ഞാന്‍ കണ്ടത് പോലയെല്ല ലാല്‍ ജോസും ദിലീപും കണ്ടത്, രസികന്‍ ജീവിതത്തിനേറ്റ കനത്ത തിരിച്ചടി; മുരളി ഗോപി

By: Rohini
Subscribe to Filmibeat Malayalam

മീശാ മാധവന്‍ എന്ന ഗംഭീര വിജയ ചിത്രത്തിന് ശേഷം ദിലീപും ലാല്‍ ജോസും ഒന്നിച്ച ചിത്രമാണ് രസികന്‍. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത് മുരളി ഗോപിയാണ്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രഷാണ്! മുരളി ഗോപി പറയുന്നതിങ്ങനെ

എന്നാല്‍ തന്റെ ജീവിതത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ആ ചിത്രമെന്ന് മുരളി ഗോപി പറയുന്നു. രസികന്റെ പരാജയത്തെ കുറിച്ച് മുരളി ഗോപിയുടെ വെളിപ്പെടുത്തല്‍

കനത്ത തിരിച്ചടി

രസികന്റെ പരാജയം എന്റെ സിനിമാജീവിതത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. അത് എന്നെ സ്വയം നാടുകടത്തിക്കുകയാണ് ചെയ്തത് എന്ന് മുരളി ഗോപി പറയുന്നു

രസികനുണ്ടാവുന്നത്

ഹിന്ദു ദിനപ്പത്രത്തില്‍ ജോലി ചെയ്യുന്ന സമയത്താണ് ലാല്‍ജോസിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരമുണ്ടായത്. ആ കൂടിക്കാഴ്ചകളില്‍ എന്റെ മനസ്സിലുള്ള ചില കഥകള്‍ കൂടി ഞാന്‍ ലാലുമായി പങ്കുവച്ചു. അതിലൊരു തീം ഉടന്‍ ചെയ്യണമെന്നുള്ളത് ലാലിന്റെ ആവശ്യമായിരുന്നു. അങ്ങനെയാണ് രസികനുണ്ടാകുന്നത്.

സിനിമയ്ക്ക് സംഭവിച്ച തെറ്റ്

മലയാളത്തില്‍ അതുവരെയും പരീക്ഷിക്കാത്ത ഒരു കണ്‍സെപ്റ്റായിരുന്നു രസികനിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഒരു സ്പൂഫ് സിനിമ. അങ്ങനെയൊരു കണ്‍സെപ്റ്റിനെക്കുറിച്ചുതന്നെ പലരും അജ്ഞരായിരുന്നു. ശരിക്കുമൊരു കമ്മ്യൂണിക്കേഷന്‍ എറര്‍, എന്നുമാത്രവുമല്ല ഞാനാ സിനിമ കണ്ടതുപോലെയല്ല സംവിധായകന്‍ അതിനെ കണ്ടത്. അതുപോലെയായിരുന്നില്ല അതിലെ നായകന്‍ കണ്ടത്. ആ നിലയ്ക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയ്ക്ക് സംഭവിച്ചു.

പരീക്ഷണ ചിത്രം

മറ്റൊരു പ്രധാന സംഗതി, ഒരു പരീക്ഷണസിനിമയ്ക്ക് ഇന്നത്തെപ്പോലെ അനുകൂലമായ സാഹചര്യം അന്നുണ്ടായിരുന്നില്ല. അന്നത്തെ വാണിജ്യകാലാവസ്ഥ എന്നെപ്പോലെ ഒരാള്‍ക്ക് ഉതകുന്നതുമായിരുന്നില്ല. അതുകൊണ്ട് പല നീക്കുപോക്കുകള്‍ക്കും വഴങ്ങേണ്ടി വന്നു- മുരളി ഗോപി പറഞ്ഞു.

പുതിയ ചിത്രം

ജയന്‍ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് മുരളി ഗോപി ഇപ്പോള്‍ തിരക്കഥ എഴുതുന്നത്. രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങള്‍

ദിലീപേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Murali Gopi about the flop reason of Rasikan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam