»   » കൊസറക്കൊള്ളിയില്‍ മുരളി ഗോപിയും അനൂപും

കൊസറക്കൊള്ളിയില്‍ മുരളി ഗോപിയും അനൂപും

Posted By:
Subscribe to Filmibeat Malayalam

നവാഗത സംവിധായകനായ സുനില്‍ ലിനസ്ഡിയുടെ പുതിയ ചിത്രമായ കൊസറക്കൊള്ളിയില്‍ മുരളി ഗോപിയും അനൂപ് മേനോനും വേഷമിടുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കൊസറക്കൊള്ളി ഒരുക്കുന്നത്. പുതുമുഖമായ നയന രാഘവ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

അജു വര്‍ഗ്ഗീസ്, ജോജോ, ശ്രീനാഥ് ഭാസി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോണ്‍ വര്‍ഗീസ്-സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആര്‍ ആര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ റോയ്‌സ് വെള്ളറയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് കെ ലാല്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നു. കോട്ടയം, കൊച്ചി, കുട്ടിക്കാനം എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Anoop Menon and Murali Gopi

പരസ്യ ചിത്രസംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് സുനില്‍. ഇതാദ്യമായിട്ടാണ് സുനില്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. 2013 അങ്ങനെ മറ്റൊരു നാവഗത സംവിധായകന്‍ കൂടി അരങ്ങേറ്റം കുറിയ്ക്കുകയാണ്. ഈ വര്‍ഷം ഇതുവരെ മുപ്പതോളം നവാഗത സംവിധായകരാണ് സിനിമയില്‍ തുടക്കമിട്ടിരിക്കുന്നത്. അത്രതന്നെ വര്‍ധനവ് ചിത്രങ്ങളുടെ എണ്ണത്തിലും പുതുമുഖതാരങ്ങളുടെ കാര്യത്തിലുമെല്ലാമുണ്ടായിട്ടുണ്ട്.

English summary
Murali Gopi and Anoop Menon are teaming up once again for Kosarakoli'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam