twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടനായി തിരക്കഥാകൃത്തായി, ഇനി അടുത്ത ലക്ഷ്യം സംവിധാനം!!! നയം വ്യക്തമാക്കി താരപുത്രന്‍???

    അഭിനയം, തിരക്കഥ എന്നീ മേഖലകളില്‍ മികവ് തെളിച്ച മുരളി ഗോപി സംവിധാനത്തിലേക്ക് തിരിയുകയാണ്.

    By Karthi
    |

    സിനിമാ ലോകത്തിലെ ഒരു മേഖലയും ആരേയും അതില്‍ സ്ഥിരമായി തളച്ചിടാറില്ല. അഭിനേതാക്കള്‍ രചനയിലേക്കും സംവിധാനത്തിലേക്കും മറ്റ് മേഖലകളില്‍ നിന്ന് തിരിച്ചും സംഭിവിക്കുന്നത് സ്വാഭാവികമാണ്. നടന്മാരായ ചെമ്പന്‍ വിനോദ്, നീരജ് മാധവ് എന്നിവര്‍ തിരക്കഥ എഴുതിയപ്പോള്‍ പൃഥ്വിരാജ് സംവിധായകനാകാനുള്ള ശ്രമത്തിലാണ്.

    രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍... രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

    സ്റ്റാര്‍ വാല്യു ഇല്ലെന്ന് ബോളിവുഡ് നിര്‍മാതാവ്, മമ്മൂട്ടിക്ക് പകരം വേറെ നായകന്‍!!! എന്നിട്ടോ??? സ്റ്റാര്‍ വാല്യു ഇല്ലെന്ന് ബോളിവുഡ് നിര്‍മാതാവ്, മമ്മൂട്ടിക്ക് പകരം വേറെ നായകന്‍!!! എന്നിട്ടോ???

    അഭിനേതാവ് തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാള സിനിമയില്‍ വ്യക്തമായ സാന്നിദ്ധ്യം അറിയിച്ച വ്യക്തിയാണ് മുരളി ഗോപി. ഭരത് ഗോപി എന്ന അനശ്വര നടന്റെ മകന്‍ ഒരിടിത്തും അച്ഛന്റെ പേരിന് കളങ്കം വരുത്തിയിട്ടില്ല. അഭിനയവും രചനയും കഴിഞ്ഞ് ഇപ്പോള്‍ സംവിധാനത്തിലേക്കും ഒരു കൈ നോക്കാനുള്ള തയാറെടുപ്പിലാണ് മുരളി ഗോപി.

    സംവിധാനം ഉടന്‍ തന്നെ

    സംവിധാനം ഉടന്‍ തന്നെ

    നിലവില്‍ ഒട്ടേറെ പ്രൊജക്ടുകളാണ് മുരളി ഗോപിയുടേതായി അണിയറിയില്‍ ഒരുങ്ങുന്നത്. ഇതില്‍ മുരളി തിരക്കഥ ഒരുക്കുന്ന ചിത്രങ്ങളും അഭിനയിക്കുന്ന ചിത്രങ്ങളും ഉണ്ട്. ഇവയെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലേക്ക് മുരളി ഗോപി കടക്കും.

    സ്വന്തം തിരക്കഥ

    സ്വന്തം തിരക്കഥ

    മറ്റ് സംവിധായകര്‍ക്ക് വേണ്ടി തിരക്കഥകളൊരുക്കുന്ന മുരളി ഗോപിയുടെ സംവിധായക അരങ്ങേറ്റവും സ്വന്തം തിരക്കഥയില്‍ തന്നെയായിരിക്കും. നടനായുള്ള മുരളിയുടെ അരങ്ങേറ്റവും സ്വന്തം തിരക്കഥയിലായിരുന്നു. സിനിമയേക്കുറിച്ചോ അഭിനേതാക്കളേക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

    ഈദിന് ടിയാന്‍

    ഈദിന് ടിയാന്‍

    മൂന്ന് സിനിമകളാണ് മുരളി ഗോപിയുടെ തിരക്കഥയില്‍ അണിയറയിലൊരുങ്ങുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പം മുരളി ഗോപിയും പ്രധാന വേഷത്തിലെത്തുന്ന ടിയാന്‍ ഈദ് റിലീസായി തിയറ്ററുകളിലെത്തും. മുരളി ഗോപി വില്ലനായി എത്തിയ കാഞ്ചിയുടെ സംവിധായകന്‍ ജിഎന്‍ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    ദിലീപിന്റെ കമ്മാര സംഭവം

    ദിലീപിന്റെ കമ്മാര സംഭവം

    ടിയാനൊപ്പം തന്നെ മുരളി ഗോപി തിരക്കഥ ഒരുക്കുന്ന മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ദിലീപ് നായകനാകുന്ന കമ്മാര സംഭവം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രഞ്ജിത്ത് അമ്പാട്ടാണ്. തമിഴ് താരം സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

    മോഹന്‍ലാലിന്റെ ലൂസിഫര്‍

    മോഹന്‍ലാലിന്റെ ലൂസിഫര്‍

    മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് തിരക്കഥ ഒരുക്കുന്നതും മുരളി ഗോപിയാണ്. അടുത്ത മെയ് മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുത്ത് ഇതുവരെ ആരംഭിച്ചിട്ടില്ല. മനസിലുള്ള ഡ്രാഫ്റ്റ് ഇനി പേപ്പറിലേക്ക് പകര്‍ത്തേണ്ടതേയുള്ളുവെന്നാണ് മുരളി ഗോപി പറയുന്നത്.

    അരങ്ങേറ്റം ലാല്‍ ജോസ് ചിത്രത്തില്‍

    അരങ്ങേറ്റം ലാല്‍ ജോസ് ചിത്രത്തില്‍

    നടനായും തിരക്കഥാകൃത്തായുമുള്ള മുരളി ഗോപിയുടെ അരങ്ങേറ്റം ഒരു ലാല്‍ ജോസ് ചിത്രത്തിലൂടെയായിരുന്നു. ദിലീപിന്റെ വില്ലനായി രസികനില്‍. 2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പക്ഷെ തിയറ്ററില്‍ പരാജയപ്പെട്ടു. തിരക്കഥയെ മനസിലാക്കാതെയാണ് ദിലീപും ലാല്‍ ജോസും ചിത്രത്തെ സമീപിച്ചതെന്ന് മുരളി ഗോപി പറഞ്ഞിരുന്നു.

    പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍

    പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍

    മുരളി ഗോപി അഭിനയിക്കുന്ന നാല് സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഇതില്‍ ടിയാന്‍ ഈദ് റിലീസായി തിയറ്ററുകളില്‍ എത്തുന്നു. പിന്നാലെ കമ്മാര സംഭവം, കമല്‍ സംവിധാനം ചെയ്യുന്ന ആമി, അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കാറ്റ് എന്നിവയും തിയറ്ററുകളിലെത്തും.

    English summary
    Murali Gopi says that he will also wear the director’s hat very soon.He says that he will write the screenplay for his directorial venture once he become free from his other commitments.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X